റിയാദ്: സൗദിയിലെത്തുന്ന വിദേശികളും സൗദി പൗരന്മാരും 48 മണിക്കൂറിനുള്ളിലെടുത്ത കോവിഡ് പി.സി.ആര്‍. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റുമായാണ് രാജ്യത്തേക്ക് പ്രവേശിക്കേണ്ടതെന്ന് ആഭ്യന്തര മന്ത്രാലയം. 48 മണിക്കൂറിനുള്ളിലെടുത്ത കോവിഡ് ആന്റിജന്‍ ടെസ്റ്റ് നെഗറ്റീവ്/പി.സി.ആര്‍. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് വിമാനത്താവളങ്ങളില്‍ ഹാജരാക്കണം.

എട്ടു വയസില്‍ താഴെയുള്ളവര്‍ക്ക് ടെസ്റ്റ് റിസള്‍ട്ട് ആവശ്യമില്ല. ഒമ്പതിന് പുലര്‍ച്ചെ ഒന്നു മുതല്‍ നിയമം പ്രാബല്യത്തില്‍ വരും. അന്നു മുതല്‍ രണ്ട് ഡോസ് വാക്‌സിനെടുത്ത് മൂന്നു മാസം പൂര്‍ത്തിയാക്കിയ 16 വയസിന് മുകളിലുള്ള എല്ലാ സൗദി പൗരന്മാര്‍ക്കും രാജ്യത്തിന് പുറത്തു പോകണമെങ്കില്‍ ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക