കൊച്ചി: നടിയെ ആക്രമിച്ച സംഭവത്തില്‍ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയതുമായില ബന്ധപ്പെട്ട് നടന്‍ ദിലീപിന്റെ ഫോണുകള്‍ ഫോറന്‍സിക് പരിശോധനയ്ക്കായി തിരുവനന്തപുരത്തിന് അയയ്ക്കാന്‍ മജിസ്‌ട്രേറ്റ് കോടതിയുടെ തീരുമാനം.

കോടതിയില്‍ വച്ച് ഫോണിന്റെ അണ്‍ലോക്ക് പാറ്റേണ്‍ പരിശോധിക്കണമെന്ന അന്വേഷണ സംഘത്തിന്റെ ആവശ്യവും തള്ളി. ഫോണുകള്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ വച്ച് തുറക്കേണ്ടെന്ന നിലപാടാണ് പ്രതിഭാഗത്തിന്. ഇത് മജിസ്‌ട്രേറ്റ് കോടതി അംഗീകരിച്ച സാഹചര്യമാണ്. സാധാരണ നിലയില്‍ ആറു ദിവസത്തിന് ശേഷമായിരിക്കും ഫോറന്‍സിക് പരിശോധനാ ഫലം ലഭിക്കുന്നത്. ദിലീപ് ഉള്‍പ്പെടെയുള്ള ആറ് പ്രതികളുടെ ഫോണുകളും പരിശോധിക്കും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കോടതിയില്‍ വച്ച് ഫോണുകള്‍ തുറക്കുകയോ, അണ്‍ലോക്ക് പാറ്റേണുകള്‍ പരിശോധിക്കുകയോ ചെയ്യില്ലെന്നാണ് കോടതിയുടെ നിലപാട്. പ്രതികളുടെയോ അഭിഭാഷകന്റെയോ സാന്നിധ്യത്തില്‍ കോടതിയില്‍ വച്ച് ഫോണുകള്‍ പരിശോധിക്കണമെന്നായിരുന്നു അന്വേഷണ സംഘത്തിന്റെ ആവശ്യം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക