ഇടുക്കി: വണ്ടിപ്പെരിയാറില്‍ ആറു വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസില്‍ പോലീസിന് കോടതിയുടെ വിമര്‍ശനം. കടുത്ത ശിക്ഷ ലഭിക്കാവുന്ന വകുപ്പുകള്‍ ഒഴിവാക്കിയാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചതെന്ന് കോടതി കുറ്റപ്പെടുത്തി. പട്ടികജാതി-പട്ടിക വര്‍ഗ പീഡന നിരോധന നിയമമമാണ് കുറ്റപത്രത്തില്‍ ചേര്‍ക്കാതിരുന്നത്.

എസ്.സി, എസ്.ടി 325-ാം വകുപ്പ് എന്തുകൊണ്ട് ഒഴിവാക്കിയെന്ന് അറിയിക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടു. ഹൈക്കോടതിയില്‍ പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ അപ്പീല്‍ പരിഗണിക്കവെയാണ് പരാമര്‍ശം. കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 20നാണ് പോലീസ് കുറ്റപത്രം സമര്‍പ്പിച്ചത്. ബലാത്സംഗം, കൊലപാതകം, പോക്സോ എന്നീ വകുപ്പുകളാണ് പ്രതി അര്‍ജുനെതിരെ ചുമത്തിയിരിക്കുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പ്രതി തെളിവുനശിപ്പിക്കാന്‍ ശ്രമിച്ചെന്നും കുറ്റപത്രത്തില്‍ പറയുന്നു. ജൂലൈ നാലിനാണ് പ്രതി അര്‍ജുന്‍ പിടിയിലാകുന്നത്. 78 ദിവസത്തിന് ശേഷമാണ് കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. വണ്ടിപ്പെരിയാര്‍ സി.ഐ സുനില്‍കുമാറിന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. മുട്ടം പോക്സോ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

ജൂണ്‍ 30നാണ് ആറുവയസുകാരിയുടെ വീട്ടിലെത്തി പ്രതി കുട്ടിയെ ക്രൂരമായി പീഡിപ്പിക്കുകയും ബോധരഹിതയായ പെണ്‍കുട്ടി മരിച്ചെന്നു കരുതി പ്രതി കെട്ടിത്തൂക്കുകയായിരുന്നു. സംഭവ സ്ഥലത്തെത്തിയ പോലീസ് അര്‍ജുന്‍ ഉള്‍പ്പെടെയുള്ള സമീപവാസികളെ ചോദ്യം ചെയ്തു. അര്‍ജുന്റെ മൊഴികളില്‍ വൈരുധ്യം തോന്നിയ പോലീസ് വിശദമായി ചോദ്യം ചെയ്യുകയും തുടര്‍ന്ന് പ്രതി കുറ്റം സമ്മതിക്കുകയുമായിരുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക