ന്യൂഡല്‍ഹി: മലയാളികളായ രണ്ട് മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ട എന്റിക ലെക്‌സി കടല്‍ക്കൊല കേസില്‍ ഇറ്റാലിയന്‍ മറൈനുകള്‍ക്കെതിരായ കൊലപാതകക്കേസ് ഇറ്റാലിയന്‍ കോടതിയും തള്ളി. പ്രതികള്‍ക്കെതിരെ മതിയായ തെളിവില്ലെന്ന് റോമിലെ കോടതി വിലയിരുത്തി. ഇറ്റാലിയന്‍ നാവികസേനാംഗങ്ങളായ സാല്‍വത്തറോറെ ജിറോണ്‍, മാസിമിലാനോ എന്നിവരായിരുന്നു കേസിലെ പ്രതികള്‍.

വിധിയെ ഇറ്റാലിയന്‍ പ്രതിരോധ മന്ത്രി ലോറന്‍സോ ഗുറിനി സ്വാഗതം ചെയ്തു. ഇന്ത്യയില്‍ ഇവര്‍ക്കെതിരായ കേസ് സുപ്രീംകോടതി അവസാനിപ്പിച്ച് മാസങ്ങള്‍ക്കുള്ളിലാണ് റോമിലെ കോടതിയുടെ വിധി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

2012 ഫെബ്രുവരി 15നാണ് ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് രണ്ട് മത്സ്യത്തൊഴിലാളികള്‍ കൊല്ലപ്പെട്ടത്. കപ്പലില്‍ സുരക്ഷാ ഡോലി ചെയ്തിരുന്ന ഇറ്റാലിയന്‍ നാവികസേനാംഗങ്ങളായിരുന്ന സാല്‍വത്തറോറെ ജിറോണ്‍, മാസിമിലാനോ ലത്തോറെ എന്നിവര്‍ അറസ്റ്റിലായത്. കേസില്‍ നഷ്ടപരിഹാരമായി 10 കോടി നല്‍കിയ സാഹചര്യത്തില്‍ 2021 ജൂണിലാണ് നാവികര്‍ക്കെതിരായ നടപടി അവസാനിപ്പിക്കാന്‍ സുപ്രീംകോടതി തീരുമാനിച്ചത്.

കൊല്ലപ്പെട്ടവരുടെ കുടുംബങ്ങള്‍ക്കും മറ്റും നഷ്ടപരിഹാരം നല്‍കാന്‍ 2021 മെയ് 21ന് ട്രിബ്യൂണല്‍ വിധിയുണ്ടായി. തുടര്‍ന്ന് നഷ്ടപരിഹാരത്തുകയായ 10 േകാടി കേരള ഹൈക്കോടതിക്ക് കൈമാറണമെന്നും നിര്‍ദ്ദേശിച്ചിരുന്നു. ഇതില്‍ നാലു കോടി വീതം കൊല്ലപ്പെട്ടവരുടെ കുടുംബത്തിനും രണ്ട് കോടി ബോട്ട് ഉടമയ്ക്കും നല്‍കണമെന്നായിരുന്നു നിര്‍ദ്ദേശം.

നാവികരെ ഇറ്റലിയില്‍ വിചാരണ ചെയ്യണമെന്നും ഇറ്റാലിയന്‍ കോടതിക്ക് ആവശ്യമായ തെളിവുകള്‍ ഇന്ത്യ നല്‍കണമെന്നും സുപ്രീംകോടതി വിധി ന്യായത്തില്‍ വ്യക്തമാക്കിയിരുന്നു. കേസിനെത്തുടര്‍ന്ന് 20124ലാണ് ലത്തോറെയ്ക്ക് ഇറ്റലിയിലേക്ക് മടങ്ങാനായത്. രണ്ട് വര്‍ഷത്തിന് ശേഷം ജിറോണിനും ഇറ്റലിയിലേക്ക് മടങ്ങാന്‍ അനുവാദം ലഭിച്ചു. റോമിലെ കോടതി കൂടി കേസ് തള്ളിയതോടെ കടല്‍ക്കൊലക്കേസ് അവസാനിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക