തിരുവനന്തപുരം: രാത്രി എട്ടു മുതല്‍ രാവിലെ ആറു വരെ സ്ത്രീകളും മുതിര്‍ന്നവരും ഭിന്നശേഷിക്കാരും ആവശ്യപ്പെടുന്ന സ്ഥലങ്ങളില്‍ എല്ലാ സൂപ്പര്‍ ക്ലാസ് സര്‍വീസുകളും കെ.എസ്.ആര്‍.ടി.സി. ഉത്തരവില്‍ ഭേദഗതി. യാത്രക്കാരുടെ ബുദ്ധിമുട്ടും പരാതിയും പരിഗണിച്ച് സൂപ്പര്‍ഫാസ്റ്റ് മുതല്‍ താഴേക്കുള്ള ബാക്കി എല്ലാ വിഭാഗം സര്‍വീസുകളില്‍ മാത്രം ഇത് നടപ്പാക്കാന്‍ കെ.എസ്.ആര്‍.ടി.സി. തീരുമാനിച്ചത്.

14 മണിക്കൂറിലധികം യാത്ര ചെയ്യുന്ന ദീര്‍ഘ ദൂര യാത്രക്കാര്‍ക്ക് ഇടയ്ക്കിടയ്ക്ക് സറ്റോപ്പില്‍ അല്ലാതെ നിര്‍ത്തുന്നതിലുള്ള ബുദ്ധിമുട്ട് പരിഗണിച്ചാണ് നടപടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സൂപ്പര്‍ ക്ലാസ് ദീര്‍ഘദൂര മള്‍ട്ടി ആക്‌സില്‍ എ.സി, സൂപ്പര്‍ ഡീലക്‌സ്, സൂപ്പര്‍ എക്‌സ്‌രപസ് ബസുകളില്‍ ഈ നിര്‍ദ്ദേശം നടപ്പാക്കുന്നതില്‍ പ്രായോഗികമായി ബുദ്ധിമുട്ടുള്ളതും മണിക്കൂറോളം യാത്ര ചെയ്യുന്ന ദീര്‍ഘ ദൂര യാത്രക്കാര്‍ക്ക് അസൗകര്യമാണെന്നുള്ള പരാതിയെത്തുടര്‍ന്നാണ് തീരുമാനം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക