ബെയ്ജിംഗ് : പതിനൊന്നു വയസുകാരൻ തന്റെ ലിംഗത്തിനുള്ളിലേക്ക് തള്ളിക്കയറ്റിയത് 20 കാന്തിക ബോളുകള്‍. മാതാപിതാക്കളോടുപോലും പറയാതെ വേദന കടിച്ചമര്‍ത്തിയത് ഒരാഴ്ചക്കാലം. ദക്ഷിണ ചൈനയിലെ ഡോങ്ഗുവാന്‍ സ്വദേശിയായ കുട്ടിയാണ് കൗതുകം സഹിക്കാനാകാതെ ഈ പണി ചെയ്തത്. ഒടുവില്‍ മുത്രസഞ്ചിയില്‍ തങ്ങിനിന്ന കാന്തിക ബോളുകള്‍ നീക്കം ചെയ്യാന്‍ ശസ്ത്രക്രിയ വേണ്ടിവന്നു.

രക്തം കലര്‍ന്ന മൂത്രമാണ് പുറത്തുവന്നത്. കടുത്ത വേദനയുമുണ്ടായിരുന്നു. എന്നിട്ടും ഒരാഴ്ചക്കാലം ഇക്കാര്യം രക്ഷിതാക്കളോട് പറയാതെ കുട്ടി മറച്ചുവെച്ചു. വേദന സഹിക്കാവുന്നതിലും അപ്പുറമായതോടെ പറഞ്ഞുവെങ്കിലും കാന്തിക ബോളുകള്‍ ഉള്ളിലേക്ക് കടത്തിയ കാര്യം കുട്ടി രക്ഷിതാക്കളോട് മറച്ചുവെച്ചു. അടുത്തുള്ള ആശുപത്രിയിലാണ് ചെക്ക് അപ്പിനായി കൊണ്ടുപോയത്. അവിടത്തെ ഡോക്ടറാണ് ഇക്കാര്യം കണ്ടുപിടിച്ചത്. ആശുപത്രിയിലെത്തിയപ്പോള്‍ കടുത്ത അണുബാധയും കുട്ടിയെ ബാധിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഡോങ്ഗുവാനിലെ കുട്ടികളുടെ ആശുപത്രിയിലെ ചീഫ് യൂറോളജിസ്റ്റായ ഡോ. ലി ഹോങ്ഹുയി ആണ് എന്‍ഡോസ്കോപ്പി നടത്തിയത്. ശസ്ത്രക്രിയ കൂടാതെ 20 കാന്തിക ഗോളങ്ങള്‍ പുറത്തെടുക്കുക അസാധ്യമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മൂത്രനാളിയിലൂടെ ഇവ പുറത്തെടുക്കുന്നത് പരിക്ക് ഗുരുതരമാകുമെന്ന ആശങ്കയും ഡോക്ടര്‍ പങ്കുവെച്ചു. പിന്നീട് ശസ്ത്രക്രിയയിലൂടെ ബോളുകളെല്ലാം നീക്കം ചെയ്തു.

ശരീരാവയവങ്ങള്‍ വളരുന്നതിന് അനുസരിച്ച്‌ കുട്ടികളില്‍ അവയെ കുറിച്ചുള്ള കൗതുകവും ജിജ്ഞാസവും വര്‍ധിക്കുമെന്ന് ഡോക്ടര്‍ ലി പറയുന്നു. അഞ്ചും ആറും വയസുള്ളവരിലും പത്തിനും പതിമൂന്നിനും ഇടയ്ക്ക് പ്രായമുള്ളവരിലും മൂത്രനാളിയില്‍ എന്തെങ്കിലും വസ്തുക്കള്‍ കയറ്റുന്ന പ്രവണത ശ്രദ്ധിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക