കൊച്ചി: ഭര്‍തൃ പീഡനത്തെത്തുടര്‍ന്ന് നിയമ വിദ്യാര്‍ഥിനി മൊഫിയ പര്‍വീണ്‍ ആത്മഹത്യ ചെയ്ത കേസില്‍ ഒന്നാം പ്രതി ഭര്‍ത്താവ് സുഹൈലിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. മറ്റ് പ്രതികളായ സുഹൈലിന്റെ മാതാപിതാക്കളായ യൂസഫ്, റുഖിയ എന്നിവര്‍ക്ക് നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.

തൊടുപുഴ അല്‍ അസ്ഹര്‍ കോളജിലെ മൂന്നാം വര്‍ഷ നിയമ വിദ്യാര്‍ഥിനിയായിരുന്ന മൊഫിയ പര്‍വീണ്‍ 2021 നവംബര്‍ 22നാണ് സ്വന്തം വീട്ടിലെ കിടപ്പു മുറിയില്‍ തൂങ്ങിമരിച്ചത്. ഭര്‍ത്താവിന്റെയും ഭര്‍തൃ മാതാപിതാക്കളുടെയും ശാരീരികവും മാനസീക പീഡനവും മൂലമാണ് ജീവനൊടുക്കുന്നതെന്ന് മൊഫിയ ആത്മഹത്യക്കുറിപ്പില്‍ എഴുതിയിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പോലീസ് സ്‌റ്റേഷനില്‍ വച്ച് ആലുവ സി.ഐ സുധീര്‍ മോശമായി പെരുമാറിയെന്നും നടപടിയെടുക്കണമെന്നും ആത്മഹത്യാക്കുറിപ്പിലുണ്ടായിരുന്നു. എന്നാല്‍, പോലീസ് നലകിയ കുറ്റപത്രത്തില്‍ സി.ഐയുടെ പങ്കിനെക്കുറിച്ച് പരാമര്‍ശമുണ്ടായിരുന്നില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക