ബ്രസീലിയ: സാര്‍സ്-കോവ്-2 എന്ന കോവിഡ് വൈറസ് മൂലമുണ്ടാകുന്ന കോവിഡ് രോഗം എത്ര നാള്‍ നീണ്ടുനില്‍ക്കും? ആശങ്കപ്പെടുത്തുന്ന ഗവേഷണ ഫലമാണ് ബ്രസീലില്‍ നിന്ന് പുറത്തു വരുന്നത്. 38 രോഗികളെ നിരീക്ഷണ വിധേയമാക്കിയതില്‍ രണ്ടു പുരുഷന്മാരെയും ഒരു സ്ത്രീയെയും 70 ദിവസത്തിലേറെയായി കോവിഡ് പോസിറ്റീവാണ്!

രോഗബാധയുടെ അവസാന ഘട്ടങ്ങളില്‍ യാതൊരുവിധ രോഗലക്ഷണങ്ങളുമില്ലെങ്കിലും രോഗിയില്‍ നിന്ന് രണ്ടു മാസത്തിലേറെക്കാലവും മറ്റുള്ളവരിലേക്ക് രോഗം പടര്‍ന്നേക്കുമെന്നാണ് ഫ്രണ്ടിയേഴ്‌സ് ഇന്‍ മെഡിസിന്‍ ജേണല്‍ എന്ന പ്രസിദ്ധീകരണത്തിലൂടെ ദസ്പാസോസ് കുന്‍ഹ പറയുന്നത്. കോവിഡിനെതിരായ 14 ദിവസത്തെ പ്രതിരോധത്തിന് ക്വാറന്റൈന്‍ മതിയാകുമോ എന്ന കാര്യത്തിലായിരുന്നു ഗവേഷണം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

രോഗിയില്‍ നിന്ന് മറ്റൊരാളിലേക്ക് രോഗം പകരില്ലെന്ന് പൂര്‍ണമായും ഉറപ്പിക്കാന്‍ കഴിയില്ലെന്നാണ് ഒറ്റപ്പെട്ടതെങ്കിലും ഈ ഗവേഷണ ഫലം സൂചിപ്പിക്കുന്നത്. ചില രോഗികള്‍ 71 മുതല്‍ 232 ദിവസം വരെ കോവിഡ് പോസിറ്റീവ് ഫലമാണ് കാണിച്ചത്. നെഗറ്റീവ് ഫലം കാണിക്കുന്നതു വരെ ഈ രോഗികള്‍ ഗവേഷണത്തോട് സഹകരിച്ചു.

ഇതിലൊരു പുരുഷന്‍ 81 ദിവസവും സ്ത്രീ 71 ദിവസവും പോസിറ്റീവായിരുന്നു. ഇരുവരും മറ്റു രോഗങ്ങളൊന്നുമില്ലാത്തവര്‍. 232 ദിവസം പോസിറ്റീവ് റിസള്‍ട്ട് ലഭിച്ചയാള്‍ എച്ച്.ഐ.വിക്ക് ചികിത്സ തേടിയിരുന്നയാളാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക