ന്യൂഡല്‍ഹി: ബിഹാര്‍, ഒഡീഷ, ജാര്‍ഖണ്ഡ്, പശ്ചിമ ബംഗാള്‍, ഛത്തീസ്ഗഡ് എന്നിവിടങ്ങളില്‍ ഒമിക്രോണ്‍ പടരുന്ന സാഹചര്യത്തില്‍ കേന്ദ്ര ആരോഗ്യ മന്ത്രി മന്‍സുഖ് മാണ്ഡവ്യ ഇന്ന് മൂന്നിന് വലോകന യോഗം വിളിച്ചു. നിലവിലെ കോവിഡ് സാഹചര്യം, പൊതുജനാരോഗ്യ തയാറെടുപ്പുകള്‍, നടപടികള്‍ എന്നിവ യോഗത്തില്‍ അവലോകനം ചെയ്യും.

കഴിഞ്ഞ ദിവസം ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ആരോഗ്യ മന്ത്രിമാരുമായും മാണ്ഡവ്യ ഉന്നതതല യോഗം വിളിച്ചിരുന്നു. കെ. സുധാകര്‍, വീണാ ജോര്‍ജ്, എം. സുബ്രഹ്മണ്യം, തണ്ണീരു ഹരീഷ് റാവു എന്നിവര്‍ പങ്കെടുത്തിരുന്നു. 15-17 പ്രായമുള്ളവരുടെ രണ്ടാം ഡോസ് വാക്‌സിനേഷന്‍ വേഗത്തിലാക്കണമെന്നും ഹോം ക്വാറന്റൈന്‍ കൃത്യമായി പാലിക്കണമെന്നും കേന്ദ്ര ആരോഗ്യ മന്ത്രി സംസ്ഥാനങ്ങളോട് അഭ്യര്‍ഥിച്ചിരുന്നു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക