തൊടുപുഴ: മൂന്നാറില്‍ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. ഗുരുവായൂര്‍ സ്വദേശി വിനോദ് കന്നയാണ് മരിച്ചത്.

മൂന്നു പേര്‍ക്ക് പരുക്കേറ്റു. മൂന്നാറില്‍ നിന്നും സൂര്യനെല്ലിയിലേക്ക് പോവുകയായിരുന്ന ഇന്നോവ കാര്‍ ലാക്കാട് ഗ്യാപ്പിന് സമീപം നിയന്ത്രണം വിട്ട് 150 അടിയോളം താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ വിനോദ് കന്ന തല്‍ക്ഷണം മരിച്ചു. പരുക്കേറ്റ മൂന്നു പേര്‍ മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് അഞ്ചു പേരടങ്ങുന്ന സംഘം മൂന്നാര്‍ സന്ദര്‍ശനത്തിന് എത്തിയത്. മാട്ടുപ്പെട്ടി സന്ദര്‍ശിച്ച്‌ സൂര്യനെല്ലിവഴി കൊളുക്കുമല സന്ദര്‍ശിക്കുന്നതിന് തിരിക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്.മൂന്നാറില്‍ വിനോദ സഞ്ചാരികള്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പ്പെട്ട് ഒരാള്‍ മരിച്ചു. ഗുരുവായൂര്‍ സ്വദേശി വിനോദ് കന്നയാണ് മരിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മൂന്നു പേര്‍ക്ക് പരുക്കേറ്റു. മൂന്നാറില്‍ നിന്നും സൂര്യനെല്ലിയിലേക്ക് പോവുകയായിരുന്ന ഇന്നോവ കാര്‍ ലാക്കാട് ഗ്യാപ്പിന് സമീപം നിയന്ത്രണം വിട്ട് 150 അടിയോളം താഴ്ചയുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. അപകടത്തില്‍ വിനോദ് കന്ന തല്‍ക്ഷണം മരിച്ചു. പരുക്കേറ്റ മൂന്നു പേര്‍ മൂന്നാര്‍ ജനറല്‍ ആശുപത്രിയില്‍ ചികില്‍സയിലാണ്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് അഞ്ചു പേരടങ്ങുന്ന സംഘം മൂന്നാര്‍ സന്ദര്‍ശനത്തിന് എത്തിയത്. മാട്ടുപ്പെട്ടി സന്ദര്‍ശിച്ച്‌ സൂര്യനെല്ലിവഴി കൊളുക്കുമല സന്ദര്‍ശിക്കുന്നതിന് തിരിക്കുന്നതിനിടെയായിരുന്നു അപകടം സംഭവിച്ചത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക