ആലുവ: വീട്ടില്‍ നിന്ന് കാണാതായ വിദ്യാര്‍ഥിയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. അശോകപുരം മനക്കപ്പടി മുരിയാടന്‍ വീട്ടില്‍ ജെയ്സണ്‍ ജോര്‍ജിന്‍റെ മകന്‍ ഐസക്ക് (17) ആണ് മരിച്ചത്.

ചൊവ്വാഴ്ച രാവിലെയാണ് സംഭവം. വീട്ടിലെ മുറിയില്‍ കാണാതായതിനെ തുടര്‍ന്ന് ബന്ധുക്കള്‍ ആലുവ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതിനിടയിലാണ് പുളിഞ്ചോട് ഭാഗത്ത് ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആലുവയില്‍ സ്വകാര്യ സ്കൂളില്‍ ഹയര്‍ സെക്കന്‍ഡറി വിദ്യാര്‍ഥിയാണ്. മാതാവ്: റെയ് മോള്‍. സഹോദരങ്ങള്‍: അനുപമ, ഐറിന്‍, ആള്‍ഡ്രിന്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക