പാലക്കാട്: അട്ടപ്പാടി മധു വധക്കേസില്‍ സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ എവിടെയെന്ന് കോടതി. മണ്ണാര്‍ക്കാട് പട്ടികജാതി, പട്ടികവര്‍ഗ കോടതി കേസ് പരിഗണിച്ചപ്പോള്‍ മധുവിന് വേണ്ടി ആരും ഹാജരാകാതിരുന്ന സാഹചര്യത്തിലായിരുന്നു കോടതിയുടെ ചോദ്യം. കഴിഞ്ഞ 15ന് കേസ് പരിഗണിച്ചപ്പോഴും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ ഹാജരായിരുന്നില്ല. തുടര്‍ന്നാണ് കേസ് 25ലേക്ക് മാറ്റിയത്. എന്നാല്‍, 25നും പ്രോസിക്യൂട്ടര്‍ എത്തിയില്ല. വീണ്ടും 26ലേക്ക് മാറ്റുകയായിരുന്നു.

മുമ്പും ഓരോ കാരണങ്ങള്‍ പറഞ്ഞ് വിചാരണ നീളുകയായിരുന്നു. ഇതില്‍ മധുവിന്റെ കുടുംബം ആരോപണം ഉന്നയിച്ചിരുന്നു. കേസിന്റെ പിന്നാലെ പോകാനും സമ്മര്‍ദ്ദം ചെലുത്താനും തങ്ങള്‍ക്ക് ആരുമില്ലെന്നും മകന് നീതി ലഭിക്കണമെന്നുമായിരുന്നു മധുവിന്റെ അമ്മ പറഞ്ഞിരുന്നത്. 2018 ഫെബ്രുവരി 22നാണ് ആദിവാസി യുവാവ് മധുവിനെ ഭക്ഷണം മോഷ്ടിച്ചെന്ന പേരില്‍ ആള്‍ക്കൂട്ട വിചാരണ നടത്തി തല്ലിക്കൊന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക