തിരുവനന്തപുരം: സംസ്ഥാനത്ത് ഒമിക്രോണ്‍ വ്യാപനം സ്ഥിരീകരിച്ച് ആരോഗ്യ മന്ത്രി വീണ ജോര്‍ജ്. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ജീനോം സ്വീക്വന്‍സിന് വിധേയമാക്കിയ സാമ്പിളുകളുടെ അടിസ്ഥാനത്തിലാണ് ഒമിക്രോണ്‍ വ്യാപനം സ്ഥിരീകരിച്ചത്. കോവിഡ് വ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കൂടുതല്‍ ആരോഗ്യ പ്രവര്‍ത്തകരെ നിയോഗിക്കാനാണ് സര്‍ക്കാരിന്റെ തീരുമാനം.

കോഴിക്കോട് മെഡിക്കല്‍ കോളജില്‍ സാമ്പിളുകള്‍ പരിശോധിച്ചപ്പോള്‍ 90 ശതമാനത്തോളം ഒമിക്രോണാണ്. നാല്‍പ്പതില്‍ താഴെ സാമ്പിളുകളാണ് പരിശോധിച്ചത്. റാന്‍ഡം സാമ്പിളുകളാണ് പരിശോധിച്ചത്. നിലവിലെ രോഗവ്യാപനം ഒമിക്രോണ്‍ മൂലമാണെന്നാണ് സൂചിപ്പിക്കുന്നത്. കൂടുതല്‍ സാമ്പിളുകള്‍ പരിശോധിക്കാനാണ് തീരുമാനമെന്ന് മന്ത്രി പറഞ്ഞു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അതേസമയം, കോവിഡ് നിയന്ത്രണം സി കാറ്റഗറിയിലേക്ക് കടന്ന സാഹചര്യത്തില്‍ തിരുവനന്തപുരത്ത് ഇന്ന് രോഗലക്ഷണമുള്ളവരെ കോവിഡ് പോസിറ്റീവായി കണക്കാക്കും. പരിശോധിച്ച രണ്ടിലൊരാള്‍ പോസിറ്റീവാകുന്നതാണ് തിരുവനന്തപുരം ജില്ലയിലെ സാഹചര്യം. രോഗലക്ഷണമുള്ള ആളുകള്‍ പരിശോധന നടത്തണമെന്നില്ല. ഐസൊലേഷനില്‍ പ്രവേശിക്കണമെന്നാണ് മുന്നറിയിപ്പ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക