ന്യൂഡല്‍ഹി: ഇന്ത്യയിലെ കോവിഡ് മൂന്നാം തരംഗം രണ്ടാഴ്ചയ്ക്കുള്ളില്‍ ഉച്ചസ്ഥായിയില്‍ എത്തുമെന്ന് ഐ.ഐ.ടി. മദ്രാസിന്റെ പഠനം. കോവിഡ് വ്യാപനത്തിന്റെ തോത് സൂചിപ്പിക്കുന്ന ആര്‍ മൂല്യം ജനുവരി 14-21 വരെയുള്ള ആഴ്ചയില്‍ 1.57 ശതമാനമായി കുറഞ്ഞെന്നും പഠനം സൂചിപ്പിക്കുന്നു. ആര്‍ മൂല്യത്തില്‍ കുറവ് രേഖപ്പെടുത്തുന്നുണ്ടെങ്കിലും രോഗബാധിതരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടെന്ന് ഐ.ഐ.ടി. അറിയിച്ചു.

രോഗിയുമായി സമ്പര്‍ക്കത്തിലെത്തുന്നവര്‍ ലക്ഷണമില്ലെങ്കില്‍ പരിശോധിക്കേണ്ടെന്ന ഐ.സി.എം.ആറിന്റെ പുതിയ മാര്‍ഗരേഖയാണ് ആര്‍.മൂല്യം കുറയാന്‍ കാരണം. ഒരാളില്‍ നിന്ന് എത്ര പേര്‍ക്ക് രോഗം പകരാമെന്ന് സൂചിപ്പിക്കുന്നതാണ് ആര്‍ മൂല്യം. ഈ ആര്‍ മൂല്യം ഒന്നിന് താഴെയെത്തുമ്പോഴാണ് ഒരു മഹാമാരി അവസാനിക്കുകയാണെന്ന് കണക്കു കൂട്ടുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ആര്‍ മൂല്യം ഡിസംബര്‍ 25-31 കാലയളവില്‍ 2.9, ജനുവരി 1-6 കാലയളവില്‍ 4, ജനുവരി 7-13 കാലയളവില്‍ 2.2 എന്നിങ്ങനെയായിരുന്നു. ഐ.ഐ.ടി. മദ്രാസിന്റെ ഡേറ്റ അനുസരിച്ച് മുംബൈ -0.67, ഡല്‍ഹി 0.98, ചെന്നൈ-1.2, കൊല്‍ക്കത്ത 0.56 എന്നിങ്ങനെയാണ് ആര്‍. മൂല്യം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക