കോട്ടയം : കേരളം മുഴുവൻ ആശങ്കയോടെ നോക്കിയിരുന്ന കോഡ് കണക്കുകൾ വൈകുന്നു. ആരോഗ്യ വകുപ്പിന്റെ സെർവർ തകരാറിനെ തുടർന്നാണ് ഞായറാഴ്ച കൊവിഡ് കണക്കുകൾ വൈകുന്നതെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. 2020 കോവിൽ കാലം മുതൽ വൈകിട്ട് ആറുമണിക്ക് പ്രസിദ്ധീകരിച്ചിരുന്ന കണക്കുകളാണ് ആദ്യമായി വൈകിയിരിക്കുന്നത്.

സെർവർ തകരാറിനെ തുടർന്നാണ് കണക്കുകൾ വൈകുന്നതെന്നാണ് അധികൃതർ ഔദ്യോഗികമായി വിശദീകരിക്കുന്നത്. എന്നാൽ , സംസ്ഥാനത്ത് വീണ്ടും വാരാന്ത്യ ലോക്ക് ഡൗൺ പ്രഖ്യാപിച്ച ദിവസം തന്നെ കണക്ക് പ്രസിദ്ധീകരിക്കാൻ വൈകിയത് സംശയങ്ങൾക്ക് ഇടനൽകിയിട്ടുണ്ട്. ഞായറാഴ്ച കൊവിഡ് രോഗികളുടെ എണ്ണം അര ലക്ഷം കടന്നതിനാലാണ് കണക്ക് പുറത്ത് വിടാത്തത് എന്നും ആരോപണം ഉയർന്നിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിനിടെ , കോ​വി​ഡ് പ്ര​തി​രോ​ധ​ത്തി​ൽ സം​സ്ഥാ​ന സ​ർ​ക്കാ​ർ പൂ​ർ​ണ​മാ​യും പ​രാ​ജ​യ​പ്പെ​ട്ടു​. കഴിഞ്ഞ ദിവസത്തെ മന്ത്രിസഭാ യോഗം 15 മിനിറ്റ് മാത്രമാണ് ചേർന്നതെന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല ആരോപിച്ചു. മ​ന്ത്രി​മാ​രി​ൽ മി​ക്ക​വ​രും സെ​ക്ര​ട്ട​റി​യേ​റ്റി​ലെ ഓ​ഫീ​സി​ൽ എ​ത്തി​യി​ട്ട് ആ​ഴ്ച​ക​ളാ​യി എന്ന് രമേശ് ചെന്നിത്തല.

പാ​ർ​ട്ടി സ​മ്മേ​ള​ന​ങ്ങ​ളു​ടെ തി​ര​ക്കി​ലാ​ണ​വ​ർ. സം​സ്ഥാ​ന​ത്ത് ഓ​ണ്‍​ലൈ​ൻ ഭ​ര​ണം മാ​ത്ര​മാ​ണ് ന​ട​ക്കു​ന്ന​ത്. മു​ഖ്യ​മ​ന്ത്രി ചി​കി​ത്സ​യ്ക്ക് പോ​കു​ന്ന​തി​ന് മു​ൻ​പ് ത​ന്നെ മ​ന്ത്രാ​സ​ഭാ​യോ​ഗ​ങ്ങ​ൾ ഓ​ണ്‍​ലൈ​നി​ലാ​യി​രു​ന്നു ന​ട​ന്നി​രു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം മ​ന്ത്രി​സ​ഭാ​യോ​ഗം ചേ​ർ​ന്ന​ത് 15 മി​നി​റ്റ് മാ​ത്ര​മാ​ണെ​ന്നും അ​ദ്ദേ​ഹം കു​റ്റ​പ്പെ​ടു​ത്തി.

കോ​വി​ഡ് രൂ​ക്ഷ​മാ​യി​ട്ടും സ​ർ​ക്കാ​ർ സം​വി​ധാ​ന​ങ്ങ​ളൊ​ന്നും ഉ​ണ​ർ​ന്ന് പ്ര​വ​ർ​ത്തി​ച്ചി​ല്ല. ആ​ൾ​ക്കൂ​ട്ടം നി​യ​ന്ത്രി​ക്കാ​ൻ സ​ർ​ക്കാ​ർ ഒ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ല്ല. ജ​ന​ങ്ങ​ളെ വി​ധി​ക്കും രോ​ഗ​ത്തി​നും സ​ർ​ക്കാ​ർ വി​ട്ടു​കൊ​ടു​ത്തി​രി​ക്കു​ക​യാ​ണ്. കോ​വി​ഡ് രൂ​ക്ഷ​മാ​കു​മെ​ന്ന ഐ​സി​എം​ആ​റി​ന്‍റെ മു​ന്ന​റി​യി​പ്പും നി​ർ​ദ്ദേ​ശ​ങ്ങ​ളും അ​വ​ഗ​ണി​ക്ക​പ്പെ​ട്ടു​വെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സം​സ്ഥാ​ന​ത്തെ ചി​ല കോ​ള​ജു​ക​ൾ കേ​ന്ദ്രീ​ക​രി​ച്ച് കോ​വി​ഡ് ക്ല​സ്റ്റ​റു​ക​ൾ രൂ​പ​പ്പെ​ട്ടി​ട്ടും സ്ഥാ​പ​ന​ങ്ങ​ൾ അ​ട​യ്ക്കാ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​യി​ല്ല. കോ​ള​ജു​ക​ളി​ലെ യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് പൂ​ർ​ത്തി​യാ​കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് സ​ർ​ക്കാ​ർ അ​ട​യ്ക്കാ​തി​രു​ന്ന​തെ​ന്നും ഗു​രു​ത​ര​മാ​യ അ​നാ​സ്ഥ​യാ​ണ് സ​ർ​ക്കാ​ർ കാ​ണി​ക്കു​ന്ന​തെ​ന്നും ര​മേ​ശ് ചെ​ന്നി​ത്ത​ല കു​റ്റ​പ്പെ​ടു​ത്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക