മോസ്‌കോ: സ്ഫുട്‌നിക് വി വാക്‌സിന്‍ എടുത്തവരുടെ ഒമിക്രോണ്‍ ന്യൂട്രലൈസിങ് ആന്റിബോഡികളുടെ അളവ് ഫൈസര്‍ ഷോട്ടുകള്‍ എടുത്തവരേക്കാള്‍ കുറഞ്ഞിട്ടില്ലെന്ന് ഒരു ചെറിയ പ്രാഥമിക ലാബോട്ടറിയില്‍ നടന്ന പഠനം വ്യക്തമാക്കി.

രണ്ട് ഡോസ് സ്പുട്‌നിക് വി എടുത്തവരുടെ ആന്റിബോഡികളുടെ അളവ് ഫൈസര്‍ വാക്‌സിന്‍ എടുത്തവരേക്കാള്‍ ഒമിക്രോണിനെ പ്രതിരോധിക്കുന്നതായി വാക്‌സിന്റെ രണ്ടാമത്തെ ഡോസ് കഴിഞ്ഞ് മൂന്ന് മുതല്‍ ആറു മാസം വരെ എടുത്ത സാമ്പിളുകള്‍ തെളിയിച്ചതായി ഗവേഷകര്‍ പറഞ്ഞു. ഇതില്‍ സ്പുട്‌നിക് വി വാക്‌സിന്‍ എടുത്ത 51 പേരും ഫൈസര്‍ വാക്‌സിന്‍ രണ്ട് ഡോസ് എടുത്ത 17 പേരും ഉള്‍പ്പെടും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്പുട്‌നിക് വാക്‌സിന്‍ എടുത്ത 74.2 ശതമനം ആളുകളുടെ രക്ത സെറത്തിലും ഫൈസര്‍/ബയോഎന്‍ടെക് വാക്‌സിന്‍ എടുത്ത 56.9 ശതമാനം ആളുകളുടെ രക്തത്തിലെ സെറമില്‍ ഒമിക്രോണ്‍ നിര്‍ദ്ദിഷ്ട ന്യൂട്രിലൈസിങ് ആന്റിബോഡികള്‍ കണ്ടെത്തി. ഗമാലേയ ഇന്‍സ്റ്റിറ്റ്യൂട്ട് നടത്തിയ പ്രാഥമിക പഠനത്തില്‍ സ്പുട്‌നിക് ലൈറ്റ് വാക്‌സിന്റെ ഒരു ബൂസ്റ്റര്‍ ഷോട്ട് ഒമിക്രോണിനെതി െരണ്ട് ഡോസ് സ്പുട്‌നിക് വി വാക്‌സിനേക്കാള്‍ ശക്തമായി ആന്റിബോഡി പ്രതികരണം നല്‍കിയതായി ചൂണ്ടിക്കാണിച്ചു.

റഷ്യന്‍-ഇറ്റാലിയന്‍ സംയുക്ത പഠനം റഷ്യന്‍ ഡയറക്ട് ഇന്‍വെസ്റ്റ്‌മെന്റ് ഫണ്ട് വിദേശത്ത് സ്പുട്‌നിക് വി വിപണനം ചെയ്യുന്ന വിവിധ വാക്‌സിനുകള്‍ സ്വീകരിച്ച ആളുകളുടെ രക്ത സെറം താരതമ്യം ചെയ്ത്‌ഇറ്റലിയിലെ സ്പല്ലന്‍സാനി ഇന്‍സ്റ്റിറ്റ്യൂട്ടിലെയും സ്പുട്‌നിക് വി വാക്‌സിന്‍ വികസിപ്പിച്ച മോസ്‌കോയിലെ ഗമാലിയ ഇന്‍സ്റ്റിറ്റ്യൂട്ടിലെയും ശാസ്ത്രജ്ഞരാണ് പഠനം നടത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക