മുംബൈ: ഭാട്ടിയ ആശുപത്രിക്ക് സമീപമുള്ള കമലാഹൈറ്റ്‌സ് എന്ന ബഹുനില കെട്ടിടത്തിന് തീപിടിച്ച് ആറ് പേര്‍ മരിച്ചു. 16 പേര്‍ക്ക് പരുക്ക്. ഇന്ന് രാവിലെ 7നാണ് സംഭവം. കെട്ടിടത്തിന്റെ 18-ാം നിലയിലാണ് തീ പടര്‍ന്നത്. 13 ഫയര്‍ എഞ്ചിനുകള്‍ സ്ഥലത്തെത്തി മൂന്ന് മണിക്കൂറിലേറെ പരിശ്രമിച്ചാണ് തീയണച്ചത്.

മേയര്‍ അടക്കമുള്ളവര്‍ സ്ഥലത്ത് നേരിട്ടെത്തി രക്ഷാ ദൗത്യത്തിന് നേതൃത്വം നല്‍കി. ഷോര്‍ട്ട്് സക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക വിവരം. അഗ്നിശമന സംവിധാനങ്ങളൊന്നും കെട്ടിടത്തിലില്ലായിരുന്നെന്നും കണ്ടെത്തി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക