തിരുവനന്തപുരം: കോവിഡ് കേസുകള്‍ കുത്തനെ ഉയരുന്നതിനിടെ കടുത്ത നിയന്ത്രണങ്ങളുമായി സംസ്ഥാന സർക്കാർ. ഞായറാഴ്ചകളിൽ ലോക്ഡൗണിനു സമാനമായ നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. 23, 30 തിയതികളിലാണ് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ തീരുമാനം.

വിവാഹ, മരണ ചടങ്ങുകളില്‍ പങ്കെടുക്കാവുന്ന ആളുകളുടെ എണ്ണം വീണ്ടും കുറച്ചിട്ടുണ്ട്. ഇന്ന് നടന്ന കോവിഡ് അവലോകന യോഗത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാന്‍ തീരുമാനമായത്. സമ്പൂർണ അടച്ചുപൂട്ടലുണ്ടാകില്ലെന്നാണ് സൂചന. വിവാഹ, മരണ ചടങ്ങുകളില്‍ 20 പേർക്കുമാത്രമായിരിക്കും അനുമതിയുണ്ടാകുക. തീവ്രവ്യാപനമുള്ള സ്ഥലങ്ങളിലൊന്നും പൊതുപരിപാടികൾക്ക് അനുമതിയുണ്ടാകില്ല. അതിർത്തി ജില്ലകളിൽ നിയന്ത്രണം കർശനമാക്കും. ഇവിടങ്ങളിൽ വാഹനപരിശോധനയുണ്ടാകും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഓരോ ജില്ലകളിലെയും ക്ലസ്റ്ററുകളിൽ അടക്കമുള്ള നിയന്ത്രണങ്ങൾ ഏർപ്പെടുത്തും. ജില്ലകളിലെ രോഗവ്യാപനം തടയാൻ സോണുകളായി തിരിക്കും. ഇവിടങ്ങളിലെ നിയന്ത്രണം ജില്ലാ ഭരണകൂടം തീരുമാനിക്കും.

സെക്രട്ടറിയേറ്റിലെ വാർ റൂം പ്രവർത്തനം പുനരാരംഭിക്കും. വാർഡുതല സമിതികൾ വീണ്ടും സജീവമാക്കും. കടുത്ത നിയന്ത്രണത്തിലേക്കു പോകേണ്ട ഘട്ടത്തിലാണ് സംസ്ഥാനമെന്ന് കഴിഞ്ഞ മന്ത്രിസഭാ യോഗം വിലയിരുത്തിയിരുന്നു. എന്നാൽ, നിലവിൽ സംസ്ഥാനത്തെ സാമ്പത്തിക സാഹചര്യം പരിഗണിച്ച് സമ്പൂർണ ലോക്ഡൗൺ സാധ്യമല്ലെന്നും വിലയിരുത്തി. ആൾക്കൂട്ടങ്ങളെ പരമാവധി ഒഴിവാക്കുകയും സ്വയം നിയന്ത്രണം ഏർപ്പെടുത്തുകയുമാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക