ആലപ്പുഴ: മാവേലിക്കരയില്‍ ഡോക്​ടറെ മര്‍ദിച്ച കേസ്​ ക്രൈംബ്രാഞ്ച്​ അന്വേഷിക്കും. ആലപ്പുഴ ഡി.വൈ.എസ്​.പിക്കായിരിക്കും അന്വേഷണ ചുമതല. ഇതുമായി ബന്ധപ്പെട്ട കൂടുതല്‍ നടപടികളിലേക്ക്​ പൊലീസ്​ ഉടന്‍ കടക്കുമെന്നാണ്​ റിപ്പോര്‍ട്ട്​. സിവില്‍ പൊലീസ്​ ഓഫീസര്‍ ഡോക്​ടറെ മര്‍ദിച്ച സംഭവത്തില്‍ പൊലീസ്​ നടപടി വൈകുന്നതില്‍ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു.

കോവിഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന തന്നെ മര്‍ദ്ദിച്ച പൊലീസുകാരനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച്‌ മാവേലിക്കര ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍ രാഹുല്‍ മാത്യു കഴിഞ്ഞ ദിവസം അവധിയില്‍ പ്രവേശിച്ചിരുന്നു. സംഭവം നടന്ന് 40 ദിവസം കഴിഞ്ഞിട്ടും പ്രതിയായ പൊലീസുകാരനെ അറസ്റ്റ് ചെയ്യാത്തതില്‍ പ്രതിഷേധിച്ച്‌ സര്‍വീസില്‍ നിന്ന് രാജിവെക്കുകയാണെന്ന് രാഹുല്‍ മാത്യു ഫേസ്ബുക്ക് കുറിപ്പിലൂടെ വ്യക്തമാക്കിയിരുന്നു

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക