ന്യൂഡല്‍ഹി: രാജ്യത്ത് കോവിഡ് വ്യാപനം അതിരൂക്ഷം. പ്രതിദിന കേസുകള്‍ മൂന്ന് ലക്ഷം കടന്നു. 24 മണിക്കൂറിനുള്ളില്‍ 317 532 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. 491 മരണം റിപ്പോര്‍ട്ട് ചെയ്തു. ടി.പി.ആര്‍ 16.41 ശതമാനമാണ്. കഴിഞ്ഞ മേയിലാണ് ഇതിന് മുമ്പ് രാജ്യത്ത് കോവിഡ് കേസുകള്‍ മൂന്നുലക്ഷം കടന്നത്.

ഒമിക്രോണ്‍ വ്യാപനമാണ് മൂന്നാം തരംഗത്തില്‍ കേസുകള്‍ കുത്തനെ ഉയരാന്‍ കാരണമായത്. രാജ്യത്ത് 9287 ഒമിക്രോണ്‍ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തു. സംസ്ഥാനങ്ങളില്‍ മഹാരാഷ്ട്രയിലാണ് രോഗികളുടെ എണ്ണം ഏറ്റവും കൂടുതല്‍. പന്ത്രണ്ടായിരത്തില്‍ അധികം പേര്‍ക്കാണ് ഇന്നലെ പൂനെയില്‍ രോഗം സ്ഥിരീകരിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

മുംബൈയില്‍ 12 പോലീസ് ഉദ്യോഗസ്ഥര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന സംസ്ഥാനങ്ങളിലും രോഗവ്യാപനം രൂക്ഷമാണ്. ഗുജറാത്ത്, അസം, കര്‍ണാടക, തമിഴ്‌നാട്, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിലും കേസുകളുടെ എണ്ണം കൂടുകയാണ്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക