തിരുവനന്തപുരം: സംസ്ഥാനത്ത് 48 പേര്‍ക്ക് ഒമിക്രോണ്‍ സ്ഥിരീകരിച്ചതായി ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്. കോഴിക്കോട്-12, എറണാകുളം-9, തൃശൂര്‍-7, തിരുവനന്തപുരം-6, കോട്ടയം-4, മലപ്പുറം-2, കൊല്ലം-1, ഇടുക്കി-1, ആലപ്പുഴ-1, പാലക്കാട്-1, വയനാട്-1 എന്നിങ്ങനെയാണ് രോഗം സ്ഥിരീകരിച്ചത്. ഇതോടെ, സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ച ആകെ രോഗികളുടെ എണ്ണം 528 ആയി.

ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് 365 പേരും ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്ന് 92 പേരുമെത്തിയിട്ടുണ്ട്. 61 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ രോഗം ബാധിച്ചു. കോഴിക്കോട് നിന്നുള്ള 8 പേര്‍ക്കും കോട്ടയത്ത് നിന്നുള്ള ഒരാള്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. തൃശൂരില്‍ നിന്നുള്ള മൂന്നു പേരും കൊല്ലത്ത് നിന്നുള്ള ഒരാളും മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരാണ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

യു.എ.ഇയില്‍ നിന്ന് കോഴിക്കോട് എത്തിയ മൂന്നു പേര്‍, യു.എ.ഇയില്‍ നിന്ന് എറണാകുളത്ത് എത്തിയ നാലു പേര്‍, സൗദി അറേബ്യയില്‍ നിന്നും ബോട്‌സ്വാനയില്‍ നിന്നും ഖത്തറില്‍ നിന്നും ഇറ്റലി, റുമാനിയ എന്നിവിടങ്ങളില്‍ നിന്നെത്തിയ ഓരോ ആളുകള്‍, യു.എ.ഇയില്‍ നിന്ന് തൃശൂരിലെത്തിയ മൂന്നു പേര്‍, യു.എസ്.എയില്‍ നിന്നെത്തിയ ഒരാള്‍, യു.എ.ഇയില്‍ നിന്ന് തിരുവനന്തപുരത്തെത്തിയ അഞ്ചു പേര്‍, കുവൈറ്റില്‍ നിന്നെത്തിയ ഒരാള്‍, യു.എ.ഇയില്‍ നിന്ന് കോട്ടയത്തെത്തിയ രണ്ടു പേര്‍, കാനഡയില്‍ നിന്നെത്തിയ ഒരാള്‍, യു.എ.ഇയില്‍ നിന്ന് മലപ്പുറത്തെത്തിയ ഒരാള്‍, സൗദി അറേബ്യയില്‍ നിന്നെത്തിയ ഒരാള്‍, സൗദി അറേബ്യയില്‍ നിന്ന് ആലപ്പുഴയിലെത്തിയ ഒരാള്‍, യു.എ.ഇയില്‍ നിന്ന് പാലക്കാട് എത്തിയ ഒരാള്‍, ഓസ്‌ട്രേലിയയില്‍ നിന്നെത്തിയ വയനാട് എത്തിയ ഒരാള്‍ എന്നിങ്ങനെയാണ് ഒമിക്രോണ്‍ ബാധിതര്‍. യു.എ.ഇയില്‍ നിന്ന് തമിഴ്‌നാട്ടിലെത്തിയ മൂന്ന് തമിഴ്‌നാട് സ്വേദശികള്‍ക്കും ഒമിക്രോണ്‍ സ്ഥിരീകരിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക