മുംബൈ: രാജ്യത്ത് കോവിഡിന്റെ മൂന്നാം തരംഗം അലയടിക്കുന്നതിനിടെ പരിശോധനകള്‍ക്കും ആശുപത്രികളില്‍ കിടത്തിച്ചികിത്സ നല്‍കാനും മരുന്ന് കുറിക്കാനും അമിതമായ പ്രാധാന്യം നല്‍കുന്നത് അഭികാമ്യമല്ലെന്ന് അഭിപ്രായമുയരുന്നു. ആശ്വാസദായകമെന്ന് തെളിഞ്ഞിട്ടുള്ള മരുന്നുകള്‍ മാത്രം നല്‍കുകയാണ് വേണ്ടതെന്നും ഇന്ത്യയിലും വിദേശത്തുമായുള്ള 35 ഡോക്ടര്‍മാര്‍ തുറന്ന കത്തില്‍ നിര്‍ദ്ദേശിച്ചു.

കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകള്‍ക്കാണ് ഇവര്‍ തുറന്ന കത്തിലൂടെ ഉപദേശം നല്‍കിയത്. കഴിഞ്ഞ വര്‍ഷത്തെ തെറ്റുകള്‍ ഇക്കൊല്ലം ആവര്‍ത്തിക്കപ്പെടുകയാണെന്നാണ് ഹാര്‍വാര്‍ഡ്, ജോണ്‍സ് ഹോപ്കിന്‍സ് സര്‍വകലാശാലകളിലെ ഇന്ത്യന്‍ വംശജരായ ഡോക്ടര്‍മാരടക്കമുള്ളവര്‍ ചൂണ്ടിക്കാട്ടുന്നത്. അനാവശ്യമായ കിടത്തിച്ചികിത്സ, അനാവശ്യമായ മരുന്നുകള്‍ എന്നിവ വേണ്ടെന്ന് വയ്ക്കാനാണ് നിര്‍ദ്ദേശം. പരിശോധനാ കിറ്റുകളുടെയും മരുന്ന് സംയുക്തങ്ങളുടെയും അമിതോപയോഗം എന്നാണ് വിമര്‍ശനം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

അസിത്രോമൈസിന്‍, ഡോക്‌സിസെക്ലിന്‍, ഹൈഡ്രോക്‌സി ക്ലോറോക്വിന്‍, ഫാവിപിരാവിര്‍, ഐവര്‍മെക്ടിന്‍ എന്നിവയും വിറ്റാമിന്‍ ഗുളികകളും അമിതമായി ഉപയോഗിക്കുന്നത് ഡെല്‍റ്റാ വൈറസ് സൃഷ്ടിച്ച രണ്ടാം തരംഗത്തിലെ പോലെ ബ്ലാക്ക് ഫംഗസ്-മ്യൂക്കോര്‍മൈക്കോസിസ് -പടരന്‍ കാരണമാകുമെന്ന് ഇവര്‍ മുന്നറിയിപ്പ് നലകുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക