തിരുവനന്തപുരം: സംസ്ഥാനത്തെ എസ്.എസ്.എല്‍.സി, ഹയര്‍സെക്കന്‍ഡറി പരീക്ഷകള്‍ നിശ്ചയിച്ച പ്രകാരം നടത്തുമെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി. ശിവന്‍കുട്ടി. എസ്.എസ്.എല്‍.സി. പരീക്ഷകള്‍ക്ക് ഫോക്കസ് ഏരിയ നിശ്ചയിച്ചതായി അദ്ദേഹം അറിയിച്ചു.

ഒന്നു മുതല്‍ ഒന്‍പത് വരെയുള്ള ക്ലാസുകള്‍ രണ്ടാഴ്ചത്തേക്ക് ഓണ്‍ലൈനായി നടത്തും. നിയന്ത്രണം അണ്‍ എയ്ഡഡ് സ്‌കൂളുകള്‍ക്കും സി.ബി.എസ്.സി. സ്‌കൂളുകള്‍ക്കും ബാധകമാണ്. പരീക്ഷകള്‍ മുന്‍ നിശ്ചയിച്ച തീയതികളില്‍ തന്നെ നടത്താനാണ് നിലവിലെ തീരുമാനമെന്നും 10,11,12 ക്ലാസുകള്‍ സ്‌കൂളുകളില്‍ തന്നെ തുടരുന്ന സാഹചര്യത്തില്‍ ഇപ്പോഴുള്ള കോവിഡ് മാര്‍ഗരേഖാ നിര്‍ദ്ദേശങ്ങള്‍ പരിഷ്‌കരിക്കുമെന്നും മന്ത്രി അറിയിച്ചു. തിങ്കളാഴ്ച ഉന്നതതല യോഗം ചേര്‍ന്ന് 10,11,12 ക്ലാസുകള്‍ക്ക് വേണ്ട കോവിഡ് മുന്‍കരുതല്‍ നിര്‍ദ്ദേശങ്ങളും ഇനി സ്‌കൂള്‍ തുറക്കുമ്പോള്‍ വേണ്ട തയാറെടുപ്പുകളും ചര്‍ച്ച ചെയ്യും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിദ്യാര്‍ഥികള്‍ക്ക് കോവിഡ്, ഒമിക്രോണ്‍ രോഗങ്ങള്‍ വരാതിരിക്കാനുള്ള മുന്‍കരുതലായാണ് ക്ലാസുകള്‍ ഓണ്‍ലൈനാക്കുന്നത്. വിക്‌റ്റേഴ്‌സ് ചാനല്‍ വഴി ഓണ്‍ലൈന്‍, ഡിജിറ്റല്‍ ക്ലാസുകള്‍ പുതിയ ടൈംടേബിള്‍ അനുസരിച്ച് നടത്തും. ഇതിനായി ടൈം ടേബിള്‍ പുനക്രമീകരിക്കും. വിദ്യാര്‍ഥികള്‍ക്ക് രോഗം ബാധിച്ച ശേഷം സ്‌കൂളുകള്‍ അടയ്ക്കുന്നതിനേക്കാള്‍ നന്നത് അവര്‍ക്ക് രോഗം വരാതെ നോക്കുകയാണ്.

അണ്‍ എയ്ഡഡ്, സി.ബി.എസ്.ഇ. ഉള്‍പ്പെടെയുള്ള കേരളത്തിലെ എല്ലാ മേഖലകള്‍ക്കും സ്‌കൂളുകള്‍ അടയ്ക്കുന്നത് ബാധകമാണ്. സ്‌കൂള്‍ അടയ്‌ക്കേണ്ടെന്ന നിര്‍ദേശം വിദഗ്ധരില്‍ പലരും മുന്നോട്ട് വച്ചു. എന്നാല്‍ ഒരു പരീക്ഷണത്തിനില്ലെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. വിദ്യാര്‍ഥികളുടെ വാക്‌സിനേഷന്‍ പകുതിയോളം പൂര്‍ത്തിയായി. മറ്റുകുട്ടികള്‍ക്കും സ്‌കൂളുകളില്‍ വച്ച് തന്നെ വളരെ വേഗത്തില്‍ വാക്സിന്‍ നല്‍കുമെന്നും മന്ത്രി അറിയിച്ചു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക