തിരുവനന്തപുരം: സ്ത്രീകള്‍ ജോലിയ്ക്ക് പോയാല്‍ 99 ശതമാനവും അവിഹിതത്തില്‍ ഏര്‍പ്പെടുമെന്ന യുവാവിന്റെ ഫേസ്ബുക് കമന്റിനെതിരെ വ്യാപക പ്രതിഷേധം. സ്ത്രീപക്ഷ ഗ്രൂപ്പുകളും പ്രൊഫൈലുകളുമാണ് യുവാവിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത്.

https://www.facebook.com/611925178/posts/10166525566915179/

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

‘സ്ത്രീകള്‍ ജോലിയ്ക്ക് പോയാല്‍ 99 ശതമാനവും അവിഹിതത്തില്‍ ഏര്‍പ്പെടും. ഒരു സ്ഥാപനത്തിലെ സ്ത്രീയും പുരുഷനും അവിഹിതത്തില്‍ ഏര്‍പ്പെടാന്‍ 99 ശതമാനവും സാധ്യതയുണ്ട്. അതാണ്‌ എന്നെപ്പോലെയുള്ളവര്‍ ഭാര്യമാരെ ജോലിക്ക് വിടാത്തത്’, എന്നായിരുന്നു യുവാവിന്റെ ഫേസ്ബുക് കമന്റ്‌.

അതേസമയം, സ്ത്രീകള്‍ ജോലിക്ക് പോകരുത്. കുട്ടികളേയും നോക്കി എല്ലാവരും വീട്ടില്‍ ഇരിക്കുക. പലരും തുറന്ന് പറയുന്നില്ലെങ്കിലും ഇയാള്‍ ഇത് തുറന്ന് പറഞ്ഞു. സ്ത്രീ എന്ന് വച്ചാല്‍ ഒരു പ്രോപ്പര്‍ട്ടി ആണല്ലോ. പുരുഷന്മാര്‍ അധികാരത്തില്‍ വച്ചിരിക്കുന്ന വെറും ഒരു വസ്തു.
സ്ത്രീകളെ ജോലിക്ക് ‘ വിടാന്‍ ‘ ഉള്ള അവകാശം ഇപ്പോഴും അച്ഛനും ഭര്‍ത്താവിനും സ്വന്തം. നല്ല അസ്സല്‍ കമന്റ്, എന്ന് സ്ത്രീപക്ഷ ഗ്രൂപ്പുകള്‍ ഈ കമന്റിനെ വിമര്‍ശിക്കുന്നു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക