തിരുവനന്തപുരം: മുഖ്യമന്ത്രി വിളിച്ച ഇന്റര്‍നെറ്റ് സര്‍വീസ് പ്രൊവൈഡര്‍മാരുടെ യോഗം ഇന്ന്. രാവിലെ പത്തരയ്ക്ക് ഓണ്‍ലൈനായാണ് യോഗം. ഡിജിറ്റല്‍ വിദ്യാഭ്യാസ രംഗത്തെ കണക്ടിവിറ്റി അടക്കമുള്ള പ്രശ്നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനാണ് മുഖ്യമന്ത്രി യോ​ഗം വിളിച്ചത്.

ഇന്റര്‍നെറ്റിന്റെ വേഗം വലിയൊരു ഭാഗം കുട്ടികള്‍ക്ക് പഠനത്തിന് തടസ്സമാകുന്നുവെന്ന് വിവിധ പഠനങ്ങളില്‍ നിന്ന് വ്യക്തമായിരുന്നു. ഗ്രാമീണ മേഖലകള്‍, ആദിവാസി ഊരുകള്‍ അടക്കമുള്ള പ്രദേശങ്ങളില്‍ സാങ്കേതിക പ്രശ്നങ്ങള്‍ നിലനില്‍ക്കുന്ന സാഹചര്യത്തിലാണ് പ്രശ്ന പരിഹാരം തേടി യോഗം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

എല്ലാവര്‍ക്കും ഇന്റര്‍നെറ്റ് കണക്ടിവിറ്റി ലഭ്യമായതിന് ശേഷമേ ഓണ്‍ലൈന്‍ പഠനത്തിലേക്ക് പൂര്‍ണ്ണമായും കടക്കൂ എന്ന് സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്.വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിന് വേണ്ട ഇന്റര്‍നെറ്റ് സൗജന്യമായോ നിരക്ക് കുറച്ചോ നല്‍കാന്‍ സര്‍ക്കാര്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഇക്കാര്യത്തിലുള്ള പുരോഗതിയും ഇന്ന് അറിയാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക