ഡൽഹി: രാജ്യത്തെ മുഴുവൻ അന്താരാഷ്ട്ര വിമാന സർവീസുകളും പുനരാരംഭിക്കുന്നു. വാണിജ്യ വിമാനങ്ങൾ ഡിസംബർ 15 മുതലാവും സർവീസ് പുനരാരംഭിക്കുക.കഴിഞ്ഞ വർഷം മാർച്ചിലാണ് കൊവിഡിനെ തുടർന്ന് വാണിജ്യ വിമാന സർവീസുകൾ നിർത്തിവച്ചത്.

നിയന്ത്രണമുള്ള 14 രാജ്യങ്ങൾ ഒഴികെ മറ്റെല്ലാ രാജ്യങ്ങളിലേക്കുമുള്ള സർവീസുകളാണ് പുനരാരംഭിക്കുക. കഴിഞ്ഞ ഒരാഴ്ചയായി വിമാനക്കമ്പനികളുമായി ചർച്ചകൾ നടന്നുവരികയായിരുന്നു. ഇതിനു പിന്നാലെയാണ് തീരുമാനം. എയർ ബബിൾ പ്രകാരമുള്ള സർവീസുകളും പ്രത്യേക ചാർട്ടേഡ് വിമാനങ്ങളും കരാർ പ്രകാരമുള്ള സർവീസുകളുമാണ് ഇപ്പോൾ നടക്കുന്നത്. വാണിജ്യ സർവീസുകൾ പുനരാരംഭിക്കുമെങ്കിലും എയർ ബബിൾ പ്രകാരമുള്ള സർവീസുകൾ തുടരും. അതാത് രാജ്യങ്ങളിലെ കൊവിഡ് സാഹചര്യം കൂടി പരിഗണിച്ചാവും സർവീസുകൾ നടത്തുക.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക