കോവിഡ് 19 വൈറസിനു കൂടുതൽ ജനിതക മാറ്റം സംഭവിച്ചു കൊണ്ടിരിക്കുബോൾ നമ്മുടെ ശരീരത്തിന്റെ പ്രതിരോധ ശേഷിയെ തന്നെ നശിപ്പിക്കാനും, ശരീരത്തിന്റെ പ്രതിരോധ ശേഷി കാത്തു സൂക്ഷിക്കുന്ന ആന്റി ബോഡികളുടെ പ്രവർത്തനം തടസപ്പെടുത്താനും ഡെൽറ്റ പ്ലസ് വൈറസിനു കഴിയുന്നു. പരമാവധി സാമൂഹിക അകലം പാലിക്കുക, അത്യാവശത്തിന് മാത്രം പുറത്തു പോകുക, മാസ്കും സാനിറ്റൈസറും കൃത്യമായി ഉപയോഗിക്കുക, സോപ്പും, വെള്ളവും ഉപയോഗിച്ചു ഇടക്കിടെ കൈ കഴുകുക, വ്യക്തി ശുചിത്വം കൂടുതൽ കാര്യക്ഷമമാകുക.
ആരാധനാലയങ്ങളും ആശുപത്രികളും, മാർക്കറ്റുകൾ, മാളുകൾ, പൊതു ഗതാഗത സംവിധാനകൾ, ജാഥകൾ, പൊതുയോഗങ്ങൾ, ആഘോഷങ്ങൾ, ആർഭാടങ്ങൾ പരമാവധി ഒഴിവാക്കുക.

കോവിഡ് 19 വാക്‌സിനേഷൻ പരമാവധി വേഗത്തിൽ ആക്കുകയും, വാർഡ് മെമ്പർമാർ, ആശ വർക്കർമാർ എന്നിവരെ ഉപയോഗിച്ചു വാർഡുകളിലെ നിശ്ചിത എണ്ണം ആളുകളെ ഓരോ സമയം നിശ്ചയിച്ചു വിളിച്ചു വരുത്തുകയും ചെയ്താൽ രോഗ വ്യാപനവും, വാക്‌സിനേഷൻ കേന്ദ്രങ്ങളിലെ തിക്കും തിരക്കും കുറക്കുവാനും, മരണ നിരക്ക് കുറക്കുവാനും സഹായിക്കുമെന്ന് റിട്ട ഹെൽത്ത്‌ ഇൻസ്‌പെക്ടർസ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി അഭിപ്രായപെട്ടു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ട്രിപ്പിൾ ലോക്ക് ഡൗണിനേക്കാൾ സുരക്ഷിതത്വ ബോധത്തിലേക്ക് ലോക്ക് ഡൗൺ ഇല്ലാതെ ആവുമ്പോൾ പൊതുജനം ശ്രദ്ധ കാണിച്ചാൽ നമ്മുടെ സാമ്പത്തികസ്ഥിതിയും, സാമൂഹിക വ്യവസ്ഥയും വളരെ വേഗം തിരിച്ചു പിടിക്കാം. മൂന്നാത്തരംഗവും, ദക്ഷിണ ഇന്ത്യയെ പോലെ തന്നെ അതിലും കൂടുതൽ ജന സാന്ദ്രത ഉള്ള കേരളത്തെ ഭയപെടുത്താതിരിക്കാൻ ആരോഗ്യ സംവിധാനങ്ങളോട് സഹകരിക്കുക, അവരോടു നന്ദി ഉള്ളവരായിരിക്കുക.

ആരോഗ്യ പ്രവർത്തകർക്കു അവർക്കു അർഹതപെട്ട അനുകൂല്യങ്ങൾ നൽകി സർക്കാർ അവരുടെ മനോവീര്യം ഉയർത്തുക. റിട്ട. ഹെൽത്ത് ഇൻസ്പെക്ടർസ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ്‌ ടി എസ് പവിത്രൻ അധ്യക്ഷത വഹിച്ചു.സംസ്ഥാന വൈസ് പ്രസിഡന്റ്‌ ആര്യനാട് ജയചന്ദ്രൻ, T.T ചന്ദ്രിക, ജമാലുദിൻ കൊല്ലം, ആനി തോമസ്, പ്രഭാകരൻ വയനാട്, പി ജി കൃഷ്ണനുണ്ണി എന്നിവർ സംസാരിച്ചു. സംസ്ഥാന ജനറൽ സെക്രട്ടറി കെ ബി പ്രേമരാജൻ സ്വാഗതവും രാമകൃഷ്ണൻ മുല്ലനേഴി നന്ദിയും പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക