പാലക്കാട്: ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ സഞ്ജിത്തിന്റെ കൊലപാതകത്തില്‍ രണ്ടാം പ്രതിയുടെ കസ്റ്റഡി അപേക്ഷ ഇന്ന് കോടതി പരിഗണിക്കും.കേസില്‍ ആറ് പേരെ കൂടി അന്വേഷണ സംഘം വിശദമായി ചോദ്യം ചെയ്യും. ഒരാളുടെ അറസ്റ്റ് കൂടി ഇന്നുണ്ടായേക്കും.പ്രതികളുടെ വാഹനം പൊള്ളാച്ചിയിലെത്തിക്കാന്‍ സഹായിച്ചവരെയും, വ്യാജ നമ്ബര്‍ പ്ലേറ്റ് നിര്‍മിച്ച്‌ നല്‍കിയ കൊല്ലങ്കോട്ടുകാരനെയും, പ്രതികള്‍ക്ക് ഒളിവില്‍ കഴിയാനും

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നാടുവിടാനും സാഹായിച്ചവരെയും കഴിഞ്ഞ ദിവസം പൊലീസ് ചോദ്യം ചെയ്തിരുന്നു. ഇവരിലൊരാളുടെ അറസ്റ്റാണ് ഇന്ന് രേഖപ്പെടുത്തുക.അക്രമി സംഘത്തിലെ മൂന്ന് പ്രതികള്‍ക്കായി കര്‍ണാടകയിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. പ്രതികള്‍ സഞ്ചരിച്ച കാറിന്റെ ഭാഗങ്ങള്‍ കഴിഞ്ഞ ദിവസം പൊള്ളാച്ചിയില്‍ നിന്ന് കണ്ടെത്തിയിരുന്നു. ഇത് ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. കൊലപാതകം ലക്ഷ്യമിട്ടാണ് പഴയ മോഡല്‍ കാര്‍ അക്രമികള്‍ വാങ്ങിയതെന്നാണ് സൂചന.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക