ബെംഗളൂരു: അഴിമതി ആരോപണം നേരിടുന്ന ഉദ്യോഗസ്ഥരുടെ വീടുകളില്‍ നടത്തിയ പരിശോധനയുടെ ഭാഗമായി കണ്ടെത്തിയത് ലക്ഷങ്ങളുടെ പണവും സ്വര്‍ണവും.കര്‍ണാടകയിലെ കല്‍ബുര്‍ഗി ജില്ലയില്‍ പി.ഡബ്ല്യു.ഡി എന്‍ജിനീയറുടെ വീട്ടില്‍ നടന്ന റെയ്‌ഡിലാണ് ചുവരിലെ പൈപ്പുകള്‍ക്കുള്ളില്‍ നിറച്ചുവെച്ച നിലയില്‍ ലക്ഷങ്ങളുടെ നോട്ടുകള്‍ പിടികൂടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

.പി.ഡബ്ല്യു.ഡി വകുപ്പിലെ ജോയിന്റ് എന്‍ജിനീയറായ ശാന്ത ഗൗഡ ബരാദറിന്റെ വീട്ടിലാണ് അഴിമതി വിരുദ്ധ സംഘം പരിശോധനയ്‌ക്കെത്തിയത്. പരിശോധന സംബന്ധിച്ച്‌ നേരത്തെ വിവരം ലഭിച്ചതിനാല്‍ ഉദ്യോഗസ്ഥന്‍ പണം വീട്ടിലെ പൈപ്പിനുള്ളില്‍ ഒളിപ്പിച്ചിരിക്കുകയായിരുന്നു.പൈപ്പിനുള്ളില്‍ പണമുണ്ടെന്ന് മനസിലാക്കിയ ഉദ്യോഗസ്ഥര്‍ ഒരു പ്ലംബറെ എത്തിച്ച്‌ പൈപ്പ് പൊളിച്ചാണ് പണം കണ്ടെത്തിയത്.

ഇയാളുടെ വീട്ടില്‍ നിന്ന് 25 ലക്ഷം രൂപയും സ്വര്‍ണവും പിടിച്ചെടുത്തു.പൈപ്പിനുള്ളില്‍ നിന്ന് നോട്ടുകള്‍ പുറത്തെടുക്കുന്ന ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായി. പൈപ്പുകള്‍ പണം ഒളിപ്പിക്കുന്നതിന് വേണ്ടി മാത്രമായി ഉണ്ടാക്കിയതാണെന്ന് പരിശോധനയില്‍ വ്യക്തമായി. സംസ്ഥാനത്താകമാനം 60 ഇടങ്ങളിലാണ് അഴിമതി വിരുദ്ധ സേന റെയ്ഡ് നടത്തിയത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക