കൊച്ചി : കൊച്ചിയില്‍ യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മര്‍ദിച്ചതായി പരാതി. ഗുണ്ടാ സംഘങ്ങള്‍ തമ്മിലുള്ള കുടിപ്പകയാണ് മര്‍ദനത്തിന് കാരണം.ആന്റണി ജോണ്‍ എന്ന യുവാവിനെയാണ് തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് മര്‍ദിച്ചത്. നട്ടെല്ലിന് പരിക്കേറ്റ ആന്റണി ചികിത്സയിലാണ്.ഈ മാസം 11-നാണ് സംഭവം നടന്നത്. ഫേസ്ബുക്ക് പോസ്റ്റിനെ ചൊല്ലിയുള്ള തര്‍ക്കമാണ് ആക്രമണത്തില്‍ കലാശിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

പിന്നാലെ ഒരു സംഘം യുവാവിനെ കാറിലേക്ക് വലിച്ച്‌ കയറ്റി കൊണ്ടുപോവുകയും മര്‍ദനത്തിന് ഇരയാക്കുകയുമായിരുന്നു. ആലുവയിലും അങ്കമാലിയിലും എത്തിച്ചായിരുന്നു ക്രൂര മര്‍ദനം. കമ്ബി വടിയുള്‍പ്പെടെ ഉപയോഗിച്ചായിരുന്നു മര്‍ദനം. ഇതിന് പുറമെ യുവാവിന്റെ കണ്ണിലും ജനനേന്ദ്രിയത്തിലും മുളക് പൊടി സ്‌പ്രേ ചെയ്‌തെന്നും പരാതിയില്‍ പറയുന്നു.മര്‍ദനമേറ്റ ആന്റണിയുടെ കുടുംബത്തെ അക്രമി സംഘം ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്. അക്രമത്തെ കുറിച്ച്‌ പരാതിപ്പെട്ടാല്‍ കുടുംബത്തെ വകവരുത്തുമെന്നായിരുന്നു ഭീഷണി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക