യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ ഗോരഖ്പൂരിലെ ഓ്‌സിജന്‍ ക്ഷാമത്തെ കുറിച്ച്‌ തലേന്ന് അറിവു ലഭിച്ചതായി ഡോ.കഫീല്‍ ഖാന്‍ വെളിപ്പെടുത്തി.ബാബ രാഘവദാസ് ആശുപത്രിയില്‍ 63 കുഞ്ഞുങ്ങളും 18 രോഗികളും മരിക്കാനിടയായ ഓക്‌സിജന്‍ ക്ഷാമത്തെക്കുറിച്ച്‌ ഉത്തര്‍പ്രദേശ് ഗവണ്‍മെന്റ് നേരത്തെ അറിഞ്ഞിരുന്നു. ഈ കേസിനെത്തുടര്‍ന്ന് ഡോ.കഫീലിനെ സര്‍വ്വീസില്‍ നിന്നു ഗവണ്‍മെന്റ് പിരിച്ചുവിട്ടിരുന്നു. കൂടാതെ ഹൈക്കോടതിയും ഗവണ്‍മെന്റ് അന്വേഷണ കമ്മീഷനുകളും കുറ്റവിമുക്തനാക്കിയതിനു ശേഷമാണ് ഇങ്ങനെയൊരും നടപടി.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ഇതിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നാണ് ഇദ്ദേഹം പറഞ്ഞത്.ആശുപത്രിയില്‍ 68ലക്ഷം രൂപയുടെ ഓക്‌സിജന്‍ വിതരണക്കാര്‍ക്ക് കുടിശികയുണ്ടായിരുന്ന വിവരം സര്‍ക്കാരിനെ ബോധിപ്പിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് ഏജന്‍സി 14 തവണ കത്തു നല്‍കി. മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും സംഭവം നടക്കുന്നതിന് തലേന്ന് ആശുപത്രി സന്ദര്‍ശിച്ചിരുന്നു. ആ വേളയില്‍ ഏന്‍സി കത്തു കൈമാറുകയും 24മണിക്കൂര്‍ നേരത്തേക്കുളള ഓക്‌സിജന്‍ ഉളളൂവെന്ന് കാര്യം അറിയിച്ചിരുന്നു. എന്നിട്ടും യാതൊരും നടപടി സ്വീകരിച്ചില്ലെന്ന് കാണിച്ച്‌ രേഖകള്‍ സഹിതം കഫീല്‍ വിശദീകരിച്ചു.

സര്‍ക്കാര്‍ സര്‍വീസില്‍ വരുന്നതിന് മുന്‍മ്ബ് സ്വകാര്യ പ്രാക്ടിസ് നടത്തിയതിനാണ് ജോലിയില്‍ നിന്നു പിരിച്ചു വിട്ടത്. എന്നാല്‍ സര്‍വീസില്‍ ചേര്‍ന്ന ശേഷം സ്വകാര്യ പ്രാക്ടിസ് നടത്തിയനിന് തെളിവില്ലെന്നു റിപ്പോര്‍ട്ടില്‍ വ്യക്തമാണ്. ആരോഗ്യ സംവിധാനത്തിലെ തെറ്റ് ജനമധ്യത്തില്‍ കൊണ്ടു വരാന്‍ ശ്രമിച്ചതാണ് പകയ്ക്കുളള കാരണമെന്ന് കഫീല്‍ പറഞ്ഞു്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക