മക്കളേ ഹലാലായതേ എന്റെ മക്കള്‍ തിന്നാന്‍ പാടുള്ളു… നിങ്ങള്‍ പട്ടിണി കിടന്നാലും വേണ്ടില്ല.ഹറാമായത് നിങ്ങളെ വയറ്റീല്‍ പോവരുത്… എത്രയോ തവണ കേട്ട വാക്കുകളാണ്.എല്ലാ മുസ്ലിം ഗൃഹങ്ങളിലും കുട്ടികള്‍ ഈ വാക്കുകള്‍ കേട്ടാണ് വളരുന്നത്.അന്യന്റെ വസ്തു മോഷ്ടിച്ചെടുത്തത്. ആരെയെങ്കിലും പറ്റിച്ചുണ്ടാക്കിയത്. പലിശ കൊണ്ട് വാങ്ങിയത്. സ്വത്ത് ഭാഗം വെക്കുമ്ബോള്‍ എന്തെങ്കിലും തരികിടയിലൂടെ സമ്ബാദിച്ചത്.ഇതൊക്കെ ഹലാല്‍ അല്ല. ഹറാം ആണ്.പാലില്‍ വെള്ളം ചേര്‍ത്തതാണെന്ന് തോന്നിയാല്‍ ഉമ്മ പറയുമായിരുന്നു. അവര്‍ ഹലാലല്ലാത്തത് തിന്നാല്‍ നരകത്തില്‍ പോവും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സ്വത്ത് ഭാഗം വെക്കുന്നിടത്ത് തര്‍ക്കം മുറുകിയാല്‍ ഉടനെ കേള്‍ക്കാം. ഹലാലല്ലാത്തത് തിന്നാന്‍ നോക്കണ്ട നിങ്ങള് എത്രത്തോളമെന്നു വെച്ചാല്‍ ഒരാള്‍ നിര്‍ബന്ധിതാവസ്ഥയില്‍ ഇഷ്ടമില്ലാതെ തരുന്നത് പോലും ഹലാലല്ലാത്ത മുതലാണ്. അയാള്‍ പ്രയാസപ്പെട്ട് തന്നതാണ്. നമ്മക്കത് ഹലാലല്ല.അനാഥയുടെ സ്വത്ത് മറ്റുള്ളവര്‍ക്ക് ഹലാലല്ല. അനാഥനായ കുഞ്ഞ് നോക്കി നില്‍ക്കുമ്ബോള്‍ സ്വന്തം കുഞ്ഞിനെ ലാളിക്കുന്നത് പോലും ഹലാലല്ല. ഇതെല്ലാം കഴിഞ്ഞ് മറ്റൊന്നുണ്ട്. അറിയാത്തവരെ അത്ഭുതപ്പെടുത്തിയേക്കാവുന്ന ഒരു ഹലാലും ഹറാമും.നിശ്ചിത സാമ്ബത്തിക ശേഷിയുള്ള എല്ലാവരുടെയും വരുമാനത്തിന്റെ രണ്ടര ശതമാനം സക്കാത്ത് കൊടുക്കണം. അത് ദരിദ്രന്റെ അവകാശമാണ്. അത് കൃത്യസമയത്ത് കൊടുത്തില്ലെങ്കില്‍ അത് ബാക്കി സമ്ബത്തിന്റെ കൂടെ ഉണ്ടാവും. അതോടെ മുഴുവന്‍ സമ്ബത്തും ഹലാല്‍ അല്ലാതെയാവും. അഥവാ ഹറാം ആവും.സക്കാത്ത് കൊടുത്തു വീട്ടാത്ത സമ്ബത്ത് മുഴുവന്‍ പിന്നെ ഹലാലല്ല. അതുകൊണ്ട് ഭക്ഷണം വാങ്ങിക്കഴിച്ചാല്‍ അതും ഹലാലല്ല. ഹലാലല്ലാത്ത ഭക്ഷണം മക്കള്‍ക്ക് കൊടുക്കല്ലേ. അവര്‍ ചീത്തയായിപ്പോവും എന്ന് പറയുന്ന മുതിര്‍ന്നവരെ എവിടെയും കാണാം. ഇത് സമ്ബത്തിന്റെ കാര്യത്തില്‍ മാത്രമല്ല. ജീവിതത്തിന്റെ എല്ലാ ഓരോ അനക്കത്തിലുമുണ്ടാവും ഹലാല്‍.ചീത്ത വാക്കുകള്‍ ഒന്നും ഹലാലല്ല. ചീത്ത പ്രവര്‍ത്തികള്‍. നോട്ടങ്ങള്‍. വിചാരങ്ങള്‍, ഹലാലല്ലാത്തത് ചിന്തിക്കണ്ട എന്ന് ഉസ്താദുമാര്‍ ഉപദേശിച്ചു കൊണ്ടേയിരിക്കുന്നു. ഹലാലിന്റെയും ഹറാമി (ഹലാല്‍ അല്ലാത്തത്)ന്റെയും ഇടയില്‍ കറങ്ങുന്നതാണ് മുസ്ലിം ജീവിതം.അത് മാംസത്തിനു വേണ്ടി ജീവിയെ അറുക്കുമ്ബോള്‍ ദൈവനാമം വായ കൊണ്ട് ഉച്ചരിക്കുന്നതിന്റെ മാത്രം പേരല്ല. അതിനെ വൃത്തിയാക്കുമ്ബോഴും പാകം ചെയ്യുമ്ബോഴും വിളമ്ബുമ്ബോഴും അതിന്റെ വില ഈടാക്കുമ്ബോഴുമെല്ലാം പാലിക്കുന്ന മര്യാദകളുടെ കൂടി പേരാണ് ഹലാല്‍.

ഹോട്ടലില്‍ ഭക്ഷണത്തിന് അമിത വില ഈടാക്കിയാല്‍ അത് ഹലാല്‍ അല്ല. കച്ചവടത്തില്‍ വില കൂട്ടിയാലും പറ്റിച്ചാലും അത് ഹലാലല്ല. കുടിക്കുന്ന വെള്ളത്തില്‍ ഊതുന്നതും ഭക്ഷണത്തില്‍ തുപ്പുന്നതുമൊന്നും ഹലാലല്ല. അതില്‍ കൃത്രിമം കാണിക്കുന്നതും മായം ചേര്‍ക്കുന്നതുമെല്ലാം തികച്ചും ഹറാമാണ്.ഇതിനെല്ലാം പ്രവാചക ജീവിതത്തില്‍ മാതൃകയുണ്ട് എന്ന് പറഞ്ഞാല്‍ മുസ്ലിം ജീവിതം അടുത്തറിയാത്തവര്‍ അത്ഭുതപ്പെട്ടേക്കാനിടയുണ്ട്. ഹലാലും ഹറാമും നന്മ തിന്മകളുടെ പേരാണ്… ഇതെല്ലാം പാലിച്ച്‌ സൂക്ഷിച്ച്‌ ജീവിക്കുന്നതാണ് ഹലാലായ ജീവിതം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക