ട്രോളുകൾ നിരോധിക്കുകയും സമൂഹമാധ്യമങ്ങളിൽ കമന്റ് ഇടാനുള്ള അവസരങ്ങളും ഇല്ലാതാക്കുകയും ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇടപെടണമെന്ന് നടി ഗായത്രി സുരേഷ്. ഇൻസ്റ്റഗ്രം ലൈവിലെത്തിയാണ് നടിയുടെ ഈ അഭ്യർഥന. സമൂഹമാധ്യമങ്ങളിലൂടെ താൻ നേരിടുന്ന ആക്ഷേപങ്ങൾ എണ്ണിപ്പറഞ്ഞാണ് താരത്തിന്റെ വിഡിയോ. കേരളത്തെ നശിപ്പിക്കാൻ വരെ കരുത്ത് ഇവർക്കുണ്ടെന്നും അതുകാെണ്ട് ട്രോളുകളും കമന്റുകളും നിരോധിക്കണമെന്നും എല്ലാവരും ഒപ്പം നിൽക്കണമെന്നുമാണ് താരത്തിന്റെ അഭ്യർഥന.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

വിഡിയോ വൈറലായതോടെ ഇതേ വിഡിയോയുടെ ട്രോളുകളും എത്തിക്കഴിഞ്ഞു.‘എനിക്ക് പറയാനുള്ളത് മുഖ്യമന്ത്രി പിണറായി വിജയൻ സാറിനോടാണ്. സാറിനെ ഞാൻ ബഹുമാനിക്കുന്നു. സാറിന്റെ എല്ലാ ആശയങ്ങളും എനിക്ക് ഇഷ്ടമാണ്. സോഷ്യൽ മീഡിയ ജീവിതത്തെ ഭരിക്കുകയാണ്. ലഹരിമരുന്നിൽ നിന്നും പണം സമ്പാദിക്കുന്നത് നിയമവിരുദ്ധമാണ്. അപ്പോൾ ട്രോളുകളിൽ നിന്നും പണം ഉണ്ടാക്കുന്നതും നിയമവിരുദ്ധമല്ലേ. അല്ല എനിക്ക് അറിയാൻ പാടില്ലാത്തോണ്ട് ചോദിക്കുകയാണ്. ട്രോൾ വരും .പിന്നെ കമന്റ് വരും. ആ കമന്റ് അത് കാരണം ആളുകൾ മെന്റലാവുകയാണ്. ഇത് എന്റെ മാത്രം പ്രശ്നമല്ല. നല്ല നാടിനായി ആദ്യം ഈ ട്രോളുകൾ നിരോധിക്കണം.

സാറ് വിചാരിച്ചാൽ നടക്കും. എല്ലായിടത്തെയും കമന്റ് സെഷൻ ഓഫ് ചെയ്ത് വയ്ക്കണം. എന്തെങ്കിലുമൊന്ന് ചെയ്യണം സാർ. അത്രമാത്രം എന്നെ അടിച്ചമർത്തി. എന്ത് വന്നാലും എനിക്ക് ഒരു പ്രശ്നമില്ല. ഞാൻ പറയാൻ ഉള്ളത് പറയും. ഇവരെ ഇങ്ങനെ വളരാൻ വിടരുത്. കേരളം നശിപ്പിക്കാനുള്ള കരുത്തുണ്ട് ഇവർക്ക്. ദയവായി എല്ലാവരും എന്നെ പിന്തുണയ്ക്കൂ..’ ഗായത്രി പറയുന്നു. വിഡിയോ കാണാം.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക