ഫിലിപ്പീന്‍സ് ആസ്ഥാനമായുള്ള കിംഗ്ഡം ഓഫ് ജീസസ് ക്രൈസ്റ്റ്, ദ നെയിം എബോവ് എവരി നെയിം എന്ന സഭയുടെ സ്ഥാപകനായ ബിഷപ്പിനെതിരെ പീഡനക്കുറ്റം ചുമത്തി പോലീസ്.ലോകത്തെ 200 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന, 60 ലക്ഷം പേര്‍ അംഗങ്ങളായ ക്രിസ്തീയ സഭയുടെ സ്ഥാപക ബിഷപ്പായ അപ്പോളോ കാരിയണ്‍ ക്വിബോലോയ്‌ക്കെതിരെ ഗുരുതര കുറ്റമാണ് അമേരിക്ക ചുമത്തിയിരിക്കുന്നത്. സഭയുടെ അമേരിക്കയിലെ സ്ഥാപനങ്ങളിലും പള്ളികളിലുമായി നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവിലാണ് ക്വിബോലോയ്ക്കും മുതിര്‍ന്ന രണ്ട് പുരോഹിതര്‍ക്കുമെതിരെ കേസെടുത്തത്. തുടര്‍ന്ന് നടത്തിയ ചോദ്യം ചെയ്യലില്‍ കൂട്ടാളികളെയും പോലീസ് കുടുക്കി

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

.ബിഷപ്പ് ക്വിബോലോയെ കൂടാതെ നിരവധി ഉന്നത ഭരണാധികാരികള്‍ക്കെതിരെയും ലൈംഗിക കടത്ത് ആരോപിച്ച്‌ അമേരിക്ക കേസെടുത്തു. 16 വര്‍ഷത്തോളം ബിഷപ്പും സഭാ മുഖ്യരും സെക്‌സ് ട്രാഫിക്കിംഗ് നടത്തിയതായി യു എസ് രേഖകളില്‍ പറയുന്നു. കേസില്‍ ഒമ്ബത് പേരാണ് മുഖ്യ പ്രതികള്‍. ഇതില്‍ മൂന്ന് പേരെ അമേരിക്കയില്‍ വ്യാഴാഴ്ച അറസ്റ്റ് ചെയ്തിരുന്നു. 71 കാരനായ അപ്പോളോ കരിയോണ്‍ ക്വിബോലോയ്, ബലപ്രയോഗത്തിലൂടെയും വഞ്ചനയിലൂടെയും ലൈംഗിക കടത്ത് നടത്തിയെന്നാണ് കേസ്. ഒപ്പം നിരവധി പെണ്‍കുട്ടികളെ ഇയാള്‍ ലൈംഗികമായി പീഡിപ്പിച്ചുവെന്നും യു.എസ് രേഖകളില്‍ വ്യക്തമാക്കുന്നു.നിരവധി സ്ത്രീകളാണ് ബിഷപ്പിനെതിരെ വെളിപ്പെടുത്തലുമായി രംഗത്തുവരുന്നത്. നിര്‍ബന്ധിത ലൈംഗിക ബന്ധത്തിന് പ്രേരിപ്പിച്ചുവെന്നാണ് ഇവര്‍ പരാതി നല്‍കിയിരിക്കുന്നത്. സഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കാലിഫോര്‍ണിയ ആസ്ഥാനമായ ചാരിറ്റി സംഘടനയുടെ മറവിലാണ് വ്യാപകമായി പെണ്‍കുട്ടികളെ കടത്തിയതെന്നാണ് റിപ്പോര്‍ട്ട്. വിശ്വാസികള്‍ ‘ദൈവപുത്രന്‍’ എന്നായിരുന്നു ഇയാളെ വിളിച്ചിരുന്നത്.

ബിഷപ്പിന്റെ ആഡംബര ജീവിതത്തിനായുള്ള വരുമാനമെന്ന രീതിയിലായിരുന്നു കുട്ടികളെയും യുവതികളെയും കടത്തിയിരുന്നത്.അമേരിക്കയിലെ ലാസ്‌വെഗാസിലും ഹവായിയിലും കൊട്ടാര സദൃശ്യമായ ബംഗ്ലാവുകളുള്ള ക്വിബോലോ 1985-ലാണ് ഈ സഭ സ്ഥാപിച്ചത്. 12-നും 25-നും ഇടയില്‍ പ്രായമുള്ള സ്ത്രീകളെ പേഴ്സണല്‍ അസിസ്റ്റന്റുമാരായി ബിഷപ്പ് നിയമിച്ചു. 2002 മുതല്‍ 2018 വരെ റിക്രൂട്ട് ചെയ്യപ്പെട്ട പ്രായപൂര്‍ത്തിയാകാത്തവരില്‍ മൂന്ന് പേര്‍ ബിഷപ്പിന്റെ ബംഗ്ലാവില്‍ വെച്ച്‌ തങ്ങള്‍ക്കനുഭവിക്കേണ്ടി വന്നത് തുറന്നു പറഞ്ഞു.ബിഷപ്പിന് ഭക്ഷണം ഉണ്ടാക്കുക, ഔദ്യോഗിക വസതികള്‍ ശുചീകരിക്കുക, ആവശ്യപ്പെടുമ്ബോഴൊക്കെ മസാജ് ചെയ്തു നല്‍കുക, രാത്രി കാലങ്ങളില്‍ ബിഷപ്പിന്റെ കിടപ്പറയില്‍ ലൈംഗിക കാര്യങ്ങള്‍ ചെയ്യുക എന്നതായിരുന്നു ഇവര്‍ക്ക് നല്‍കിയിരുന്ന ചുമതലകള്‍. ചെറിയ പെണ്‍കുട്ടികളെ പോലും ബിഷപ്പ് ഇതിനായി ഉപയോഗിച്ചു. നൈറ്റ് ഡ്യൂട്ടി എന്നായിരുന്നു ബിഷപ്പിനു വേണ്ടിയുള്ള ലൈംഗിക വൃത്തിക്ക് നല്‍കിയിരുന്ന പേര്. റിക്രൂട്ട് ചെയ്യുന്ന പെണ്‍കുട്ടികളെ ആദ്യം തന്റെ അടുക്കല്‍ ‘സേവനം’ ചെയ്യാന്‍ നിയമിക്കണം എന്നായിരുന്നു ബിഷപ്പ് അഡ്മിനിസ്ട്രേറ്റര്‍മാര്‍ക്ക് നല്‍കിയിരുന്ന നിര്‍ദേശം. ശേഷം അഡ്മിനിസ്ട്രേറ്റര്‍മാര്‍ക്ക് യുവതികളെ പ്രയോജനപ്പെടുത്താം എന്നായിരുന്നു ബിഷപ്പിന്റെ കണ്ടീഷന്‍.’നൈറ്റ് ഡ്യൂട്ടി’ നിര്‍വഹിക്കുന്നത് ‘ദൈവത്തിന്റെ ഇഷ്ടവും’ ഒരു പ്രത്യേകാവകാശവുമാണെന്ന് ഇയാള്‍ പെണ്‍കുട്ടികളോട് പറഞ്ഞു. സെക്‌സിന് സമ്മതിക്കാത്ത പെണ്‍കുട്ടികളെ ഭീഷണിപ്പെടുത്തിയും മര്‍ദ്ധിച്ചും ബിഷപ്പ് തന്റെ ആവശ്യം നേടിയെടുത്തിരുന്നു. പ്രതിഫലമായി ഈ സ്ത്രീകള്‍ക്ക് ‘നല്ല ഭക്ഷണം, ആഡംബര ഹോട്ടലുകളില്‍ താമസം, വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കുള്ള യാത്രകള്‍, പെര്‍ഫോമന്‍സിന് അനുസരിച്ചുള്ള ശമ്ബളം എന്നിവ നല്‍കി’ എന്നും യു.എസ് രേഖകള്‍ വ്യക്തമാക്കുന്നു. പള്ളികളില്‍ നിന്നും രക്ഷപെടാന്‍ ശ്രമിച്ച യുവതികള്‍ക്ക് എന്ത് സംഭവിച്ചുവെന്ന് ആര്‍ക്കുമറിയില്ല.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക