കോട്ടയം : കേരള എൻ.ജി.ഒ യൂണിയൻ എറണാകുളം ജില്ലാ കലാ കായിക സമിതിയായ സംഘ സംസ്കാരയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച 7-ാമത് ജില്ലാതല കാരംസ് മത്സരത്തിൽ സിവിൽ സ്റ്റേഷൻ ഏര്യാകമ്മിറ്റിയിലെ ടി.മനോജും,കെ.പി.അനിലും ചെസ്സിൽ പെരുമ്പാവൂർ ഏര്യയിലെ പി.കെ.പ്രകാശും വിജയികളായി.

കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ കമ്മിറ്റി ഹാളിൽ നടന്ന പരിപാടി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം കെ.കെ.സുനിൽ കുമാർ ഉദ്ഘാടനം ചെയ്തു.ജില്ലാ സെക്രട്ടറി കെ.എ.അൻവർ,പ്രസിഡന്റ് കെ.എസ്.ഷാനിൽ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ രാജമ്മ രഘു,ജോഷി പോൾ, സംഘ സംസ്കാര കൺവീനർ എൻ.ബി.മനോജ് തുടങ്ങിയവർ പങ്കെടുത്തു. കടവന്ത്ര ഏര്യയിലെ ഷിബു പി.കെ., റോബർട്ട് വൈ. എന്നിവർ കാരംസിലും സുനിൽകുമാർ ചെസ്സിലും രണ്ടാം സ്ഥാനം നേടി. 28ന് എറണാകുളത്താണ് സംസ്ഥാന ചാമ്പ്യൻഷിപ്പ്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക