കണ്ണൂരില്‍ (Kannur) കുട്ടികളെ ഉപേക്ഷിച്ച്‌ കാമുകന് ഒപ്പം പോയ യുവതിയെ അറസ്റ്റ് (Arrest)ചെയ്തു. മൂന്നും എട്ടും വയസ്സുള്ള കുഞ്ഞുങ്ങളെ ഉപേക്ഷിച്ചാണ് യുവതി കാമുകനൊപ്പം കടന്നു കളഞ്ഞത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

ബാലനീതിനിയമപ്രകാരമാണ് ടൗണ്‍ പൊലീസ് യുവതിയെ അറസ്റ്റ്‌ ചെയ്തത്. യുവതിയുടെ കാമുകന് എതിരെയും പൊലീസ് കേസെടുത്തു. കുറ്റകൃത്യം ചെയ്യുന്നതിന് പ്രേരണ നല്‍കിയ കുറ്റത്തിനാണ് യുവാവിന് എതിരെ നടപടി. കോടതിയില്‍ ഹാജരാക്കിയ ഇരുവരെയും രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.

ചാലാട് സ്വദേശിയായ 28 കാരിയും അഴീക്കോട് അയണിവയല്‍ സ്വദേശിയായ 28 കാരനുമാണ് റിമാന്‍ഡിലായത്. യുവതിയെ ചീമേനി തുറന്ന ജയിലിലും യുവാവിനെ കണ്ണൂര്‍ സബ് ജയിലിലേക്കും അയച്ചു. കുട്ടികളുടെ സംരക്ഷണത്തില്‍ വീഴ്ച വരുത്തി യുവാവിന് ഒപ്പം സ്ഥലം വിട്ടതിന് ബാലനീതി നിയമത്തിലെ 75ാം വകുപ്പ് പ്രകാരമാണ് യുവതിക്ക് എതിരെ കേസ് എടുത്തത്. മൂന്നുവര്‍ഷംവരെ തടവും ഒരുലക്ഷം രൂപവരെ പിഴയും കിട്ടാവുന്ന കുറ്റമാണിത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക