ഇടുക്കി: സംസ്ഥാനത്തെ അണക്കെട്ടുകളില്‍ ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ചെറുതോണിയും മൂഴിയാറും പെരിങ്ങല്‍ക്കുത്ത് ഉള്‍പെടെ ഏഴ് ഡാമുകളില്‍ റെഡ് അലേര്‍ട് പ്രഖ്യാപിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ജലസേചന അണക്കെട്ടുകളിലും റെഡ് അലേര്‍ട് പ്രഖ്യാപിച്ചിട്ടുണ്ട്.നിലവില്‍ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് 2399.10 അടിയിലെത്തി. ജലനിരപ്പ് ഉയരുന്നത് സാവധാനം ആയതിനാല്‍ കൂടുതല്‍ വെള്ളം തുറന്നു വിടേണ്ടി വരില്ലെന്നാണ് കെ എസ് ഇ ബിയുടെ കണക്കു കൂട്ടല്‍. മുല്ലപ്പെരിയാര്‍ ജലനിരപ്പ് 140.30 അടിയായി.ഇടുക്കി ഹൈറേഞ്ച് മേഖലയില്‍ ഇടവിട്ട് മഴ പെയ്യുന്നുണ്ട്. ഇടുക്കി ഡാം ഞായറാഴ്ച തുറന്നിരുന്നു. ചെറുതോണി അണക്കെട്ടിന്റെ മൂന്നാമത്തെ ഷടെറാണ് തുറന്നത്. 40 സെന്റിമീറ്റര്‍ ഉയരത്തിലാണ് ഡാം തുറന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക