മോസ്‌കോ : റഷ്യയില്‍ യുവാക്കളെ ലക്ഷ്യമിട്ട് ഒരു പ്രത്യേക പൊലീസ് അന്വേഷണം ആരംഭിച്ചിരിക്കുന്നു. തുടര്‍ച്ചയായി ഇവിടെ നിന്ന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന, ഒരു തരംഗം എന്ന പ്രതീതി പോലും ഉണ്ടാക്കുന്ന ഈ സംഭവ പരമ്ബരകളില്‍ പ്രതികളില്‍ ബഹുഭൂരിപക്ഷവും ചെറുപ്പക്കാരികളായ യുവതികളാണ് എന്നതാണ് വിചിത്രമായ സംഗതി.റഷ്യൻ ചരിത്രസ്മാരകങ്ങളുടെ മുമ്പിൽ നിന്ന് അർദ്ധ നഗ്നത പ്രദർശിപ്പിച്ച എടുക്കുന്ന ചിത്രങ്ങൾ സാമൂഹ്യ മാധ്യമങ്ങൾ ഉൾപ്പെടെ പ്രചരിപ്പിക്കുകയാണ് ഇവർ ചെയ്യുന്നത്.

ഇതിന് ഒരു അറുതിയുണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ, അശ്ലീലമായ രീതിയില്‍ ഇങ്ങനെ ചിത്രങ്ങള്‍ എടുക്കുന്ന പലരെയും വിചാരണയ്ക്ക് ശേഷം ജയില്‍ വാസത്തിന് ശിക്ഷിക്കുക പോലും ചെയ്യുകയാണ് റഷ്യന്‍ നീതിന്യായവ്യവസ്ഥ ഇപ്പോള്‍. രാജ്യത്തിന്റെ ഐതിഹാസികമായ ചരിത്രത്തോടുള്ള ഒരു തരത്തിലുള്ള ബഹുമാനക്കുറവും വെച്ചുപൊറുപ്പിക്കില്ല എന്നാണ് ഗവണ്മെന്റ് പറയുന്നത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

റെഡ് സ്‌ക്വയറിലെ ഒരു കത്തീഡ്രലിന്റെ മുന്നില്‍ വെച്ച്‌ അശ്ലീലകരമായ ഫോട്ടോയ്ക്ക് പോസ് ചെയ്തു എന്ന പേരില്‍ അനസ്തേഷ്യ ക്രിസ്റ്റോവ എന്ന മോഡലിനെതിരെയും നടപടികള്‍ ഉണ്ടായി എന്ന് റെന്‍ ടിവിയും റിപ്പോര്‍ട്ട് ചെയ്തു. ചിത്രത്തില്‍ യുവതിയും ബോയ്‌ഫ്രണ്ടും ചേര്‍ന്ന് എടുത്ത ഒരു ലൈംഗിക വൃത്തിയില്‍ ഏര്‍പ്പെടുന്ന പ്രതീതിയുണ്ടാക്കുന്ന ഒരു ചിത്രമാണ് പങ്കിട്ടത്. ചിത്രത്തില്‍ യുവതി ധരിച്ചിരുന്നത് റഷ്യന്‍ പോലീസിന്റെ ഒരു കോട്ട് ആയിരുന്നു എന്നതും പ്രശ്നം വഷളാക്കി.

അതുപോലെ,. ഒണ്‍ലി ഫാന്‍സിലെ അറിയപ്പെടുന്ന സെലിബ്രിറ്റിയും അഡല്‍റ്റ് മോഡലും ആയ റീത്ത ഫോക്സ് എന്ന യുവതിയും ഇതുപോലെ മോസ്കോയിലെ ഒരു ചരിത്രസ്മാരകത്തിനു മുന്നില്‍ നിന്ന് അനാവൃതമായ പിന്‍ഭാഗത്തിന്റെ ചിത്രമെടുത്ത് പോസ്റ്റ് ചെയ്തതിന്റെ പേരില്‍ പതിനാലു ദിവസത്തേക്ക്, ‘പെറ്റി ഹൂളിഗനിസം’ എന്ന വകുപ്പ് ചുമത്തി ജയിലില്‍ അടയ്ക്കപ്പെടുകയുണ്ടായി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക