പത്തനംതിട്ട: കോന്നിയില്‍ പിതാവ് മകളെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കി. പതിമൂന്ന് വയസുകാരിയാണ് നിരന്തരം പിതാവിന്റെ പീഡനത്തിന് ഇരയായത്. പ്രതി പൊലീസ് പിടിയിലായി. കുട്ടിയെ മഹിളാ മന്ദിരത്തിലേക്ക് മാറ്റി. പെണ്‍കുട്ടി എട്ടുമാസം ഗര്‍ഭിണിയാണ്. കോന്നി പൊലീസ് കുട്ടിയുടെ രഹസ്യമൊഴി രേഖപ്പെടുത്തും. സംഭവത്തില്‍ കുട്ടിയുടെ മാതാവിനെയും വിശദമായി ചോദ്യം ചെയ്യും.

കുട്ടിയുടെ ബന്ധു നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കോന്നി പൊലീസ് കേസെടുത്തത്. വീട്ടുകാര്‍ വിഷയം മനപൂര്‍വം മറച്ചുവച്ചതാണോ എന്നതു സംബന്ധിച്ചും അന്വേഷിക്കും. വിവരം മനപൂര്‍വം മാതാവ് മറച്ചുവച്ചതാണെങ്കില്‍ അവരും പ്രതി ചേര്‍ക്കപ്പെടുമെന്ന് പൊലീസ് പറഞ്ഞു. ഇവരെയും മറ്റൊരു മഹിളാ കേന്ദ്രത്തിലേക്കു മാറ്റിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക