കോട്ടയം: ജില്ലയിലെ കൂട്ടിക്കല്‍ പഞ്ചായത്തില്‍ വീണ്ടും ഉരുള്‍പൊട്ടല്‍. ഇളംകാട് മ്ലാക്കരയിലാണ് ഉരുള്‍പൊട്ടല്‍. മൂന്നിടത്ത് ഉരുള്‍ പൊട്ടിയതായി സംശയമുണ്ടെന്ന് കൂട്ടിക്കല്‍ പഞ്ചായത്ത് പ്രസിഡന്റ് അറിയിച്ചു. നാശനഷ്ടം ഒന്നും ഇതുവരെയും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. മ്ലാക്കര ഭാഗത്ത് 20 ഓളം കുടുംബങ്ങള്‍ കുടുങ്ങി. ഇവരെ രക്ഷപ്പെടുത്താനുള്ള ശ്രമം തുടങ്ങി.

കോട്ടയം ഇടുക്കി ജില്ലയിലെ അതിര്‍ത്തി പ്രദേശങ്ങളില്‍ മഴ കാര്യമായി പെയ്യുന്നുണ്ട്. ഇതിനെ തുടര്‍ന്നാണ് ഇളംകാട് മേഖലയില്‍ ഉരുള്‍പൊട്ടലുണ്ടായത്. കനത്ത മഴയെ തുടര്‍ന്ന് പുല്ലകയാറ്റില്‍ ജലനിരപ്പ് ഉയര്‍ന്നിരുന്നു. ഫയര്‍ഫോഴ്‌സ്, പൊലീസ്, ജനപ്രതിനിധി സംഘങ്ങള്‍ പ്രദേശത്ത് എത്തിയിട്ടുണ്ട്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക