കൊച്ചി: നടിയെ അക്രമിച്ച കേസില്‍ നടന്‍ ദിലീപിന്റെ കസ്റ്റഡിയിലെടുത്ത ചുവന്ന സ്വിഫ്റ്റ് കാര്‍ കെട്ടിവലിച്ച്‌ കൊണ്ടുപോകാന്‍ നീക്കം. ടയറുകള്‍ പഞ്ചറായതിനാല്‍ ഓടിക്കാന്‍ പറ്റാത്ത അവസ്ഥയിലായിരുന്നു കാര്‍. തുടര്‍ന്നാണ് കെട്ടിവലിച്ച്‌ കൊണ്ടുപോകാന്‍ ശ്രമിച്ചത്.

ശ്രമം വിഫലമായതിനെ തുടര്‍ന്ന് കസ്റ്റഡിയിലെടുക്കാനെത്തിയ ഉദ്യോഗസ്ഥര്‍ മഹസര്‍ എഴുതി തയ്യാറാക്കി മടങ്ങുകയായിരുന്നു. ദിലീപിന്റെ പദ്മസരോവരം വീട്ടില്‍ വെള്ളിയാഴ്ച വൈകിട്ടെത്തിയായിരുന്നു ക്രൈംബ്രാഞ്ച് സംഘം കാര്‍ കസ്റ്റഡിയിലെടുത്തത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നേരത്തെ ഇതേ കാറിനെക്കുറിച്ച്‌ അന്വേഷണ ഉദ്യോഗസ്ഥര്‍ ദിലീപിനോട് ആരാഞ്ഞിരുന്നു. അപ്പോള്‍ വര്‍ക്ക് ഷോപ്പിലാണെന്നായിരുന്നു അറിയിച്ചത്. നടിയെ ആക്രമിച്ച കേസില്‍ ഏറെ നിര്‍ണായകമായ തെളിവാണ് ഈ കാറെന്നാണ് അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍.

2016ല്‍ പള്‍സര്‍ സുനിയും സംവിധായകന്‍ ബാലചന്ദ്രകുമാറും സഞ്ചരിച്ച വാഹനമാണിതെന്ന് അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. സുനിയും ബാലചന്ദ്രകുമാറും മൊഴി നല്‍കിയതും ഇപ്രകാരമായിരുന്നു. തുടര്‍ന്നാണ് കാര്‍ കസ്റ്റഡിയിലെടുത്തത്.

2016 ഡിസംബര്‍ 26ന് ദിലീപിന്റെ സുഹൃത്തായിരുന്ന ബാലചന്ദ്രകുമാറും സഹോദരന്‍ അനൂപും, പള്‍സര്‍ സുനിയും സഞ്ചരിച്ച കാറാണിതെന്നാണ് അന്വേഷണ സംഘം പറയുന്നത്. കേസില്‍ പള്‍സര്‍ സുനിയുമായി ദിലീപിന് ബന്ധമുണ്ടെന്ന് തെളിയിക്കുന്നതിനുള്ള നിര്‍ണായക തെളിവായാണ് കാറിനെ കണക്കാക്കുന്നത്

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക