പത്തനംതിട്ട: പത്തനംതിട്ട വലഞ്ചുഴിയിൽ വൃദ്ധന് ക്രൂരമര്‍ദനം. സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ തോണ്ട മണ്ണില്‍ റഷീദി(75)നെ മകനും മരുമകളും ചേര്‍ന്ന് ക്രൂരമായി മര്‍ദിക്കുകയായിരുന്നു. ഇന്നലെയാണ് സംഭവം നടന്നത്. സ്വത്തിനെ ചൊല്ലിയുള്ള തര്‍ക്കം കയ്യാങ്കളിയിലേയ്ക്ക് എത്തുകയായിരുന്നു.

പിതാവിനെ മകന്‍ ഷാനവാസ്, ഭാര്യ ഷീബ, ഇവരുടെ സഹോദരന്‍ എന്നിവര്‍ ചേര്‍ന്ന് മര്‍ദിക്കുകയായിരുന്നു. അതിക്രൂരമായ മര്‍ദനമാണ് ഇദ്ദേഹത്തിന് ഏല്‍ക്കേണ്ടിവന്നത്. സമീപവാസികള്‍ പകര്‍ത്തിയ ദൃശ്യം പുറത്തുവന്നു. ദൃശ്യം പകര്‍ത്തുന്നതിനിടെ സമീപവാസികള്‍ക്ക് നേരെയും ഇവര്‍ കയര്‍ത്തു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

സംഭവത്തില്‍ ഷാനവാസിനും ഭാര്യയ്ക്കും സഹോദരനുമെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. അറസ്റ്റ് ചെയ്ത ശേഷം ഇവരെ ജാമ്യത്തില്‍ വിട്ടു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക