കോട്ടയം: ചിങ്ങവനം കുറിച്ചിയിൽ പീഡനത്തിന് ഇരയായ പെൺകുട്ടിയുടെ പിതാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ സി.പി.എമ്മിനെ പ്രതിക്കൂട്ടിലാക്കി ആരോപണം. കേസിലെ പ്രതിയായ വയോധികന്റെ മകൻ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയാണെന്നും, ഇയാളെ രക്ഷിക്കുന്നതിനായി കേസിൽ പാർട്ടി ഇടപെട്ടെന്നുമുള്ള ആരോപണമാണ് വിവിധ കോണുകളിൽ നിന്നും ഉയരുന്നത്. പാർട്ടി വിഷയത്തിൽ പരസ്യമായി ഇടപെടാതെ, കുടുംബത്തെ ഒറ്റപ്പെടുത്താനും പണം വാങ്ങി കേസൊതുക്കാൻ പെൺകുട്ടിയുടെ കുടുംബം ശ്രമിച്ചതായി ആരോപിച്ചതുമാണ് പെൺകുട്ടിയുടെ പിതാവിന്റെ ആത്മഹത്യയിൽ കലാശിച്ചതെന്നാണ് ലഭിക്കുന്ന സൂചന.

കേസിൽ കുറിച്ചി പുലികുഴിമറ്റം, കുളങ്ങര യോഗിദാസൻ (74) ആണ് അറസ്റ്റിലായത്. യോഗീദാസൻ സി.പി.എമ്മിന്റെ ബ്രാഞ്ച് സെക്രട്ടറിയുടെ പിതാവാണ് എന്നാണ് പ്രദേശവാസികൾ പറയുന്നത്. കുറിച്ചി പ്രദേശത്തെ പൊലീസിന്റെ കൂട്ടായ്മയിൽ വച്ചാണ് കുട്ടിയ്ക്കു പീഡനമേറ്റ വിവരം പുറത്തറിയുന്നത്. മാസികമായും ശാരീരികമായും അസ്വസ്ഥതകൾ പ്രകടിപ്പിച്ച കുട്ടിയുടെ വിവരം പ്രദേശവാസിയായ ഒരു വീട്ടമ്മയാണ് ആദ്യം പുറത്തു പറഞ്ഞത്. തുടർന്ന,് ചൈൽഡ് ലൈൻ വിഷയം ഏറ്റെടുത്ത് കുട്ടിയുടെ കൗൺസിലിംങിനു വിധേയയാക്കുകയും, ജില്ലാ ജഡ്ജിയുടെ ചേംബറിൽ എത്തിച്ച് മൊഴി രേഖപ്പെടുത്തുകയുമായിരുന്നു. ഇതേ തുടർന്നാണ് കുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പൊലീസ് കേസ് രജിസ്റ്റർ ചെയ്തതും പ്രതിയെ അറസ്റ്റ് ചെയ്തതും.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കുട്ടിയ്‌ക്കെതിരായ പീഡന വിവരം അറിഞ്ഞത് മുതൽ പിതാവായ 34 കാരനും കുടുംബവും കടുത്ത മനോവിഷമത്തിലായിരുന്നതായി ബന്ധുക്കൾ പറയുന്നു. ഇവരുടെ വീട്ടിലേയ്ക്കു ആരും എത്തുകയോ, വിഷയത്തെപ്പറ്റി സംസാരിക്കുകയോ ചെയ്തിരുന്നില്ല. വിഷയം അറിഞ്ഞിട്ടും പ്രദേശത്തെ സി.പി.എം പഞ്ചായത്തംഗം പോലും വീട്ടിലേയ്ക്ക് എത്തിയിരുന്നില്ലെന്നും ആരോപണം ഉയർന്നിട്ടുണ്ട്. ഇത് കൂടാതെ കുട്ടിയുടെ കുടുംബം കേസ് ഒതുക്കുന്നതിനായി ഒരു ലക്ഷത്തോളം രൂപ കൈക്കൂലി വാങ്ങിയതായും നാട്ടിൽ പ്രചാരണം ഉണ്ടായി. ഇതെല്ലാം ചേർന്നതോടെയാണ് കുടുംബം മാനസിക വിഷമത്തിലായത്. ഈ സാഹചര്യത്തിലാണ് കുട്ടിയുടെ പിതാവ് ജീവനൊടുക്കിയതെന്നാണ് ആരോപണം. ഈ വിഷയത്തിൽ സിപിഎമ്മിന് വ്യക്തമായ പങ്കുണ്ടെന്നും ആരോപണം ഉയർന്നിട്ടുണ്ട്.

കുട്ടിയുടെ പിതാവ് ഭാര്യ വീട്ടിലായിരുന്നു താമസം. ഭാര്യ വീടിനു സമീപത്തുള്ള ഇവരുടെ കാലപ്പഴക്കം ചെന്ന സ്വന്തം വീട്ടിലാണ് പെൺകുട്ടിയുടെ പിതാവിനെ മരിച്ച നിലയിൽ സമീപ വാസികളാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. കുറിച്ചിയിൽ പലചരക്ക് കട നടത്തുന്ന പ്രതിയുടെ കടയിൽ സാധനങ്ങൾ വാങ്ങാനെത്തുന്ന പെൺകുട്ടിയെ മറ്റാരും ഇല്ലാത്ത സമയത്ത് ശാരീരികമായി ഉപദ്രവിച്ചു വരികയായിരുന്നു. കഴിഞ്ഞ ജൂൺ മുതൽ ഇയാൾ പെൺകുട്ടിയെ പലവിധ പീഡനങ്ങൾക്കും ഇരയാക്കിയതായി പൊലീസ് പറഞ്ഞു. ദിവസങ്ങൾക്ക് മുൻപ് പെൺകുട്ടിയുടെ ശരീരത്തിലെ പാടുകൾ കണ്ട് സംശയം തോന്നിയ മാതാപിതാക്കളാണ് കുട്ടിയിൽ നിന്നും വിവരങ്ങൾ ചോദിച്ചറിഞ്ഞ ശേഷം മാതാപിതാക്കൾ ചിങ്ങവനം പൊലീസിൽ പരാതി നൽകി. തുടർന്ന് ശനിയാഴ്ച്ച ചിങ്ങവനം സ്റ്റേഷൻ ഹൗസ് ഔഫീസർ ടി ആർ ജിജുവിന്റെ നേതൃത്വത്തിലുള്ള പെലീസ് സംഘം പലചരക്ക് കടയിൽ എത്തി ഇയാളെ അറസ്റ്റ് ചെയ്തിരുന്നു. ജില്ലാ കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് നാട്ടകം സുരേഷ്, ജില്ലാ പഞ്ചായത്തംഗം പി.കെ വൈശാഖ് എന്നിവർ സ്ഥലത്ത് എത്തി അന്തിമോപചാരം അർപ്പിക്കുകയും കുടുംബത്തെ ആശ്വസിപ്പിക്കുകയും ചെയ്തു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക