മുംബൈ: സൂപ്പർതാരം ഷാരൂഖാന്റെ മകൻ ആര്യൻ ഖാൻ പ്രതിയായ ലഹരിമരുന്ന് കേസിൽ ഏറ്റവും ഒടുവിൽ കൈക്കൂലി ആരോപണവും. 18 കോടി രൂപ കൈക്കൂലിയായി നൽകി എന്നതാണ് ഇപ്പോൾ പുറത്തു വരുന്ന റിപ്പോർട്ടുകൾ.

കേസുമായി ബന്ധപ്പെട്ട് നർക്കോട്ടിക് കൺട്രോൾ ബ്യൂറോ സോണൽ ഡയറക്ടർ സമീർ വാംഖഡെയ്‌ക്കെതിരെയാണ് കേസിൽ സാക്ഷിയായ കെ.പി ഗോസാവി തുടങ്ങിയവർ കൈക്കൂലിയായി പണം കൈപ്പറ്റിയിട്ടുണ്ടെന്നും ആരോപിച്ചാണ് ഇപ്പോൾ കേസിലെ സാക്ഷികൾ പോലും രംഗത്ത് എത്തിയിരിക്കുന്നത്. കേസ് ഒതുക്കിത്തീർക്കുന്നതിനായി 18 കോടി രൂപയുടെ ഇടപാട് നടന്നതായാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന ഏറ്റവും വലിയ വിവരം.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

കേസിലെ സാക്ഷിയായ പ്രഭാകർ സെയിൽ ഞായറാഴ്ച ഫയൽ ചെയ്ത സത്യവാങ്ങ് മൂലത്തിലാണ് കേസിൽ എൻ.സി.ബിയ്‌ക്കെതിരായ ആരോപണം ഉയർന്നിരിക്കുന്നത്. കേസിലെ സാക്ഷിപ്പട്ടികയിലുള്ള കെ.പി ഗോസാവിയുടെ ബോഡിഗാർഡാണ് പ്രഭാകർ. നേരത്തെ ആഡംബര കപ്പലിലെ ഗോസാവിയുടെ സാന്നിധ്യം വലിയ വിവാദങ്ങൾക്കിടയാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ലഹരിമരുന്നു കേസിലെ സാക്ഷിയായ പ്രഭാകർ സെയിൽ ഗുരുതര വെളിപ്പെടുത്തലുമായി രംഗത്ത് എത്തിയിരിക്കുന്നത്.

ലഹരിമരുന്ന് കേസിൽ കെ.പി ഗോസാവിയും സാം ഡിസൂസയും തമ്മിൽ 18 കോടിരൂപയുടെ ഇടപാട് നടന്നതായാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന വിവരം. ഗോസാവിയിൽ നിന്നു പണം വാങ്ങി താൻ സാം ഡിസൂസ എന്നയാൾക്ക് കൈമാറിയതായും പ്രഭാകർ നൽകിയ സത്യവാങ്ങ് മൂലത്തിൽ പറയുന്നു. തനിക്ക് ജീവന് ഭീഷണിയുണ്ടെന്നും ഈ സാഹചര്യത്തിലാണ് തന്റെ ജീവനിൽ ഭയമുള്ളതിനാലാണ് ഇത്തരമൊരു സത്യവാങ് മൂലം ഫയൽ ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക