പത്തനംതിട്ട: സംസ്ഥാനത്ത് ബുധനാഴ്ച മുതല്‍ മഴ കനക്കുമെന്ന മുന്നറിയിപ്പ് കണക്കിലെടുത്ത് പമ്ബ, ഇടമലയാര്‍ അണക്കെട്ടുകളുടെ രണ്ടു ഷട്ടറുകള്‍ വീതം തുറന്നു.പമ്ബ ഡാമിന്റെ രണ്ട് ഷട്ടറുകള്‍ 30 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി. 25 മുതല്‍ 50 ക്യൂമെക്‌സ് വെള്ളം വരെ പമ്ബാ നദിയിലേക്ക് ഒഴുകിയെത്തും. നദിയില്‍ 10 സെന്റീമീറ്റര്‍ വരെ വെള്ളം ഉയരും.എന്നാല്‍ പ്രളയസമാനമായ സാഹചര്യം നിലവിലില്ലെന്നും ഭയപ്പെടേണ്ട സാഹചര്യം ഇല്ലെന്നും അധികൃതര്‍ വ്യക്തമാക്കി. ഇടമലയാര്‍ അണക്കെട്ടിന്റെ രണ്ട് ഷട്ടറുകള്‍ 80 സെന്റീമീറ്റര്‍ വീതം ഉയര്‍ത്തി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക