തി​രു​വ​ന​ന്ത​പു​രം: വി​മാ​ന​ത്താ​വ​ള ന​ട​ത്തി​പ്പ​വ​കാ​ശം അ​ദാ​നി എ​റ്റെ​ടു​ത്ത​തോ​ടെ സം​സ്​​ഥാ​ന സ​ര്‍​ക്കാ​റി​ന്​ ന​ഷ്​​ട​മാ​യ​ത്​ അ​ടി​സ്​​ഥാ​ന സൗ​ക​ര്യ വി​ക​സ​ന​ത്തി​നാ​യി മു​ട​ക്കി​യ കോ​ടി​ക​ള്‍.തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ളം ലോ​ക പ്ര​ശ​സ്തി​യി​ലേ​ക്കു​യ​ര്‍ന്ന​തി​ന് പി​ന്നി​ല്‍ പ്ര​ദേ​ശ​വാ​സി​ക​ളു​ടെ​യും സം​സ്ഥാ​ന സ​ര്‍ക്കാ​റി​െന്‍റ​യും നി​ര്‍​ലോ​ഭ സ​ഹാ​യ​മു​ണ്ടാ​യി​രു​ന്നു. രാ​ജ്യ​ത്തെ മ​റ്റ് വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍ ന​ഷ്​​ട​ക്ക​ണ​ക്കു​ക​ളി​ല്‍ കൂ​പ്പു​കു​ത്തി​യ​പ്പോ​ഴും തി​രു​വ​ന​ന്ത​പു​ര​ത്തേ​ത്​ പ​ല​ത​വ​ണ ലാ​ഭ​ക്ക​ണ​ക്കി​ല്‍ ത​ല​യു​ര്‍ത്തി​നി​ന്നു. കോ​വി​ഡ് കാ​ല​ത്ത് മ​റ്റ്​ വി​മാ​ന​ത്താ​വ​ള​ങ്ങ​ള്‍ അ​ട​ഞ്ഞു​കി​ട​ന്ന​പ്പോ​ള്‍ തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് ലോ​ക​ത്തി​െന്‍റ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ലേ​ക്ക് വി​മാ​ന​ങ്ങ​ള്‍ പ​റ​ന്നു. ഭൂ​മി​ശാ​സ്ത്ര​പ​ര​മാ​യി ഒ​േ​ട്ട​റെ പ്ര​ത്യേ​ക​ത​ക​ളു​ള്ള ഇ​വി​ടെ ഏ​ത് കാ​ലാ​വ​സ്ഥ​യി​ലും വി​മാ​ന​ങ്ങ​ളി​റ​ക്കാ​ന്‍ ക​ഴി​യും. സ്വ​കാ​ര്യ​വ​ത്​​ക​ര​ണ​ത്തി​ന് മു​മ്ബു​വ​രെ പ്ര​തി​ദി​നം 200ല​ധി​കം വി​മാ​ന​ങ്ങ​ളാ​ണ് തി​രു​വ​ന​ന്ത​പു​ര​ത്ത് വ​രു​ക​യും പോ​വു​ക​യും ചെ​യ്​​തി​രു​ന്ന​ത്.കേ​ര​ള​ത്തി​െന്‍റ പ​റ​ക്ക​ല്‍ സ്വ​പ്ന​ങ്ങ​ള്‍ക്ക്​ ചി​റ​ക് സ​മ്മാ​നി​ച്ച്‌​ വി​മാ​ന​ത്താ​വ​ളം തു​ട​ങ്ങി​യ​ത്​ 1932ലാ​ണ്. കേ​ര​ള ​ൈഫ്ല​യി​ങ് ക്ല​ബി​െന്‍റ ആ​ദ്യ സം​രം​ഭ​ത്തി​ന് താ​വ​ള​മാ​യ​ത് കൊ​ല്ലം ആ​ശ്രാ​മം മൈ​താ​ന​മാ​യി​രു​ന്നു. തി​രു​വ​ന​ന്ത​പു​ര​ത്തി​െന്‍റ പേ​രി​ലു​ള്ള ആ​ദ്യ എ​യ​റോ ഡ്രാ​മാ​യി​രു​ന്നു അ​ത്. 1935ല്‍ ​സ​ര്‍ സി.​പി. രാ​മ​സ്വാ​മി ദി​വാ​നാ​യി​രി​ക്കേ എ​യ്റോ ഡ്രാം ​തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്ക് പ​റി​ച്ചു​ന​ട്ടു. പി​ന്നീ​ട് മാ​റി​മാ​റി വ​ന്ന സം​സ്ഥാ​ന സ​ര്‍ക്കാ​റു​ക​ളു​ടെ സം​ര​ക്ഷ​ണ​യി​ല്‍ വി​വി​ധ ഘ​ട്ട​ങ്ങ​ളി​ലാ​യി പൊ​ന്നും​വി​ല കൊ​ടു​ത്ത് ഭൂ​മി എ​റ്റെ​ടു​ത്തു​ന​ല്‍കി വി​മാ​ന​ത്താ​വ​ള വി​ക​സ​ന​ത്തി​ന്​ ഒ​പ്പം നി​ന്നു. വി.​എ​സ്. അ​ച്യു​താ​ന​ന്ദ​ന്‍ സ​ര്‍​ക്കാ​ര്‍ കോ​ടി​ക​ള്‍ മു​ട​ക്കി വി​മാ​ന​ത്താ​വ​ള​ത്തി​ന് മു​ന്നി​ല്‍ പ്ര​ത്യേ​ത റാം​ബും റോ​ഡും നി​ര്‍​മി​ച്ചു. തു​ട​ര്‍വി​ക​സ​ന​ത്തി​നാ​യി സം​സ്ഥാ​ന ഖ​ജ​നാ​വി​ല്‍നി​ന്ന്​ കോ​ടി​ക​ള്‍ മു​ട​ക്കി ചാ​ക്ക​യി​ല്‍നി​ന്നും വ​ള്ള​ക്ക​ട​വി​ല്‍നി​ന്നും കൂ​ടു​ത​ല്‍ സ്ഥ​ലം എ​റ്റെ​ടു​ത്ത് ന​ല്‍കാ​ന്‍ ത​യാ​റെ​ടു​ക്കു​ന്ന​തി​നി​ടെ​യാ​ണ് വി​മാ​ന​ത്താ​വ​ളം സ്വ​കാ​ര്യ​വ​ത്​​ക​രി​ച്ച​ത്.1977ലാ​ണ് തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ല്‍നി​ന്ന് ആ​ദ്യ​മാ​യി അ​ന്താ​രാ​ഷ്​​ട്ര സ​ര്‍​വി​സ് ആ​രം​ഭി​ച്ച​ത്. എ​യ​ര്‍ ഇ​ന്ത്യ വി​മാ​ന​മാ​യി​രു​ന്നു 500 ഓ​ളം യാ​ത്ര​ക്കാ​രു​മാ​യി കു​വൈ​ത്തി​ലേ​ക്ക് ആ​ദ്യ സ​ര്‍​വി​സ് ന​ട​ത്തി​യ​ത്. 1991 ജ​നു​വ​രി ഒ​ന്നി​ന് തി​രു​വ​ന​ന്ത​പു​രം വി​മാ​ന​ത്താ​വ​ള​ത്തി​ന് അ​ന്താ​രാ​ഷ്​​ട്ര പ​ദ​വി ല​ഭി​ച്ചു. 2000 സെ​പ്റ്റം​ബ​ര്‍ ഒ​ന്നി​ന് 24 മ​ണി​ക്കൂ​റും പ്ര​വ​ര്‍ത്തി​ക്കു​ന്ന വി​മാ​ന​ത്താ​വ​ള​മാ​യി. ശം​ഖും​മു​ഖ​ത്ത് പ്ര​വ​ര്‍ത്തി​ച്ചി​രു​ന്ന അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ളം 2011ല്‍ ​ചാ​ക്ക​യി​ലേ​ക്ക് മാ​റ്റി. ലോ​കോ​ത്ത​ര നി​ല​വാ​ര​ത്തി​ലാ​ണ് പു​തി​യ വി​മാ​ന​ത്താ​വ​ളം നി​ര്‍​മി​ച്ച​ത്. ഇ​ത്​ എ​യ​ര്‍പോ​ര്‍ട്ട് അ​തോ​റി​റ്റി​യു​ടെ വി​മാ​ന​ത്താ​വ​ള​ങ്ങ​ളി​ല്‍ ഏ​റ്റ​വും മി​ക​ച്ച​തെ​ന്ന പ​ദ​വി ര​ണ്ട് വ​ട്ടം ല​ഭ്യ​മാ​ക്കി.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക