മലപ്പുറം: 16 ലക്ഷം രൂപ ബെൽറ്റായി അരയിൽക്കെട്ടി റെയിൽവേ സ്റ്റേഷനിൽ വന്നിറങ്ങിയ കാസിമിനെ പൊലീസ് പൊക്കി. മലപ്പുറത്തെ കുഴൽപ്പണ മാഫിയയിലെ സംഘാംഗമായ ഇയാൾ നിരന്തരമായി പൊലീസിന്റെ കണ്ണ് വെട്ടിച്ച് നടക്കുകയായിരുന്നു. ഒടുവിലാണ് ഇയാളെ പൊലീസ് പൊക്കി അകത്താക്കിയത്.

രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകൾ ചുരുട്ടി ശരീരത്തിൽ ബെൽറ്റ് പോലെ കെട്ടിവച്ച് എത്തിയ യാത്രികൻ താനൂരിൽ പിടിയിൽ. കോയമ്പത്തൂർ കണ്ണൂർ എക്‌സ്പ്രസ് ട്രെയിനിലെത്തിയ തിരൂരങ്ങാടി സ്വദേശി കാസിമിനെയാണ് പൊലീസ് പിടികൂടിയത്. രണ്ടായിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ടുകെട്ടുകളാണ് ചുരുട്ടി ഇയാൾ ശരീരത്തിൽ ഒളിപ്പിച്ചത്. കണ്ടെടുത്ത നോട്ടുകളുടെ മൂല്യം 16 ലക്ഷമാണെന്ന് പൊലീസ് അറിയിച്ചു.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group

നിരവധി തവണ കോയമ്പത്തൂരിൽ നിന്നും താൻ കുഴപ്പണം കടത്തിയിട്ടുണ്ടെന്ന് ഇയാൾ സമ്മതിച്ചിട്ടുണ്ട്. കുഴൽപ്പണ കേസിൽ മുൻപ് പിടിയിലായതിനാൽ ഇയാൾ പൊലീസിന്റെ നിരീക്ഷണത്തിലുണ്ടായിരുന്നു. എന്നാൽ അടിക്കടി സിം കാർഡ് മാറ്റിയും മൊബൈൽ ഓഫാക്കി വച്ചുമാണ് രക്ഷപ്പെട്ടിരുന്നത്.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക