തിരുവനന്തപുരം വലിയ പ്രതീക്ഷയോടെ യുവത്വം കാത്തിരിക്കുന്ന കേരള അഡ്മിനിസ്‌ട്രേറ്റീവ് സര്‍വീസിലേക്കുള്ള (കെ എ എസ് ) ആദ്യ റാങ്ക് പട്ടിക ഇന്നു പ്രസിദ്ധീകരിക്കും. കേരളപ്പിറവി ദിനത്തില്‍ ആദ്യത്തെ നിയമന ശിപാര്‍ശ നല്‍കാനാണ് പി എസ ്സി തീരുമാനം. ഒരു വര്‍ഷമാണ് റാങ്ക് പട്ടികയുടെ കാലാവധി. 105 ഒഴിവാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. നവംബറില്‍ ആദ്യബാച്ചിന്റെ പരിശീലനം ആരംഭിക്കും.

മൂന്ന് വിഭാഗത്തിലായി 582 പേരാണ് ചുരുക്കപ്പട്ടികയില്‍ ഉണ്ടായിരുന്നത്. നേരിട്ട് നിയമനമുള്ള ഒന്നാം കാറ്റഗറിയില്‍ 197 പേരാണ് ഇടംപിടിച്ചത്. ഇതില്‍ 68 പേര്‍ മെയിന്‍ ലിസ്റ്റിലും 129 പേര്‍ സപ്ലിമെന്ററി ലിസ്റ്റിലുമാണുള്ളത്. ഗസറ്റഡ് ഓഫീസര്‍ അല്ലാത്ത സര്‍ക്കാര്‍ ജീവനക്കാര്‍ക്കുള്ള രണ്ടാം കാറ്റഗറിയില്‍ 189 പേരുടെയും( മെയിന്‍ ലിസ്റ്റ്-70, സപ്ലിമെന്ററി-119) ഗസറ്റഡ് ഓഫീസര്‍മാര്‍ക്കുള്ള മൂന്നാം കാറ്റഗറിയില്‍ 196 പേരുടെയും(മെയിന്‍ ലിസ്റ്റ്-71 , സപ്ലിമെന്ററി-125) പട്ടികയാണ് അഭിമുഖത്തിനായി പി എസ് സി പ്രസിദ്ധീകരിച്ചത്.

കേരള സ്പീക്ക്സിനെ പിൻതുടരാനും വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകാനും ഇവിടെ ക്ലിക്ക് ചെയ്യുക. Whatsapp Group | Google News |Telegram Group
ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക