മലയാളി പ്രേക്ഷകര്‍ക്ക് ഒരു കാലഘട്ടത്തിനു ശേഷം ഫീല്‍ ഗുഡ് മൂവിയുടെ രസം സമ്മാനിച്ച ചിത്രമായിരുന്നു ഇന്ദ്രന്‍സ് കേന്ദ്ര കഥാപാത്രമായ ‘ഹോം’.റോജിന്‍ തോമസ് സംവിധാനം നിര്‍വഹിച്ച ചിത്രത്തിന് പ്രമുഖരടക്കം നിരവധി പേരാണ് അഭിനന്ദനവുമായി രംഗത്തെത്തിയിരുന്നത്. ഇപ്പോഴിതാ ഹോം ബോളിവുഡിലേക്ക് റീമേക്ക് ചെയ്യാന്‍ പോകുന്നുവെന്ന വാര്‍ത്ത പങ്കുവെച്ചെത്തിയിരിക്കുകയാണ് നടനും നിര്‍മ്മാതാവുമായ വിജയ് ബാബു.ഇന്ത്യയിലെ പ്രമുഖ നിര്‍മാണക്കമ്ബനിയായ അബന്‍ടന്‍ഷ്യ എന്റര്‍ടെയ്ന്‍മെന്റും ഫ്രൈഡേ ഫിലിം ഹൗസും ചേര്‍ന്നാണ് ചിത്രം ഹിന്ദിയില്‍ നിര്‍മിക്കുക. ഫ്രൈഡേ ഫിലിം ഹൗസിന്റെ ആദ്യ ബോളിവുഡ് പ്രോജക്‌ട് കൂടിയാകും ഈ ചിത്രം.’21 വര്‍ഷം മുമ്ബ് ഞാന്‍ മുംബൈയില്‍ കരിയര്‍ ആരംഭിച്ചപ്പോള്‍, മുംബൈ ടൈംസിന്റെ ഒന്നാം പേജില്‍ ഇടംനേടണമെന്നും ഒരു ദിവസം ബോളിവുഡിന്റെ ഭാഗമാകണമെന്നും സ്വപ്നം കണ്ടിരുന്നു.’ഹോം’ അത് സാധ്യമാക്കി. ഈ യാത്രയുടെ ഭാഗമായ എല്ലാവരെയും ഈ നിമിഷത്തില്‍ ഓര്‍ക്കുന്നു’ വിജയ് കുറിച്ചു.’ജീവിതത്തിലെ എല്ലാ ഉയര്‍ച്ചകളും താഴ്ചകളും എന്നെ ഒരുപാട് പാഠങ്ങള്‍ പഠിപ്പിച്ചെന്നും അബന്‍ടന്‍ഷ്യയുമായി നിര്‍മ്മാണ പങ്കാളിയാകാന്‍ സാധിച്ചതില്‍ ഒത്തിരി സന്തോഷമെന്നും അദ്ദേഹം പറയുന്നു. ഹിന്ദി റീമേക്കിലൂടെ കൂടുതല്‍ പ്രേക്ഷകരിലേക്ക് ഹോം എത്തുന്നത് കാത്തിരിക്കുകയാണെന്നും റീമേക്ക് വിവരം പങ്കുവച്ച്‌ വിജയ് ബാബു കുറിച്ചു. മുംബൈ ടൈംസില്‍ വന്ന വാര്‍ത്തയുടെ ചിത്രവും താരം പങ്കുവച്ചിട്ടുണ്ട്.ഷെര്‍ണി, ശകുന്തള ദേവി, എയര്‍ലിഫ്റ്റ്, ടോയ്ലറ്റ് ഏക് പ്രൈം കഥ, ഷെഫ്, നൂര്‍, ബ്രീത് ഇന്‍ടു ദി ഷാഡോസ് തുടങ്ങിയ ചിത്രങ്ങള്‍ നിര്‍മിച്ചത് അബന്‍ടന്‍ഷ്യ എന്റര്‍ടെയ്ന്‍മെന്റ് ആണ്. വിജയ് ബാബു നിര്‍മ്മിച്ച അങ്കമാലി ഡയറീസിന്റെ ഹിന്ദി റീമേക്ക് സ്വന്തമാക്കിയതും ഇതേ കമ്ബനി ആയിരുന്നു.ല്‍ ഛായാഗ്രഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റര്‍ പ്രജീഷ് പ്രകാശാണ്. രാഹുല്‍ സുബ്രഹ്‌മണ്യമാണ് ചിത്രത്തില്‍ സംഗീതം ഒരുക്കിയിരിക്കുന്നത്. ശ്രീനാഥ് ഭാസി, മഞ്ജു പിള്ള, നസ്ലിന്‍, വിജയ് ബാബു, ജോണി ആന്റണി, മണിയന്‍പിള്ള രാജു, ശ്രീകാന്ത് മുരളി, കെപിഎസി ലളിത, അജു വര്‍ഗ്ഗീസ്, പ്രിയങ്ക നായര്‍, മിനോണ്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങള്‍.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക