കോട്ടയം: വിദ്യാര്‍ഥിനിയെ സഹപാഠി കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവം ആസൂത്രിതമെന്ന് പാലാ സെന്റ് തോമസ് കോളജ് പ്രിന്‍സിപ്പല്‍ ഡോ.ജയിംസ് ജോണ്‍ മംഗലത്ത്. കോവിഡിനെ തുടര്‍ന്ന് ക്ലാസില്ലാത്തതിനാല്‍ രണ്ടു വര്‍ഷമായി വിദ്യാര്‍ഥികള്‍ കാമ്ബസില്‍ വരാറില്ല. ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുള്ളതായി കോളജിന് വിവരമില്ലെന്നും അദ്ദേഹം പറഞ്ഞു.സെക്യൂരിറ്റി ജീവനക്കാരന്‍ വിളിച്ചറിയിച്ചപ്പോഴാണ് സംഭവം അറിഞ്ഞത്. ഇരുവരും കോഴ്‌സ് കഴിഞ്ഞവരാണ്. പരീക്ഷക്കായി എത്തിയപ്പോഴാണ് കൊലപാതകം നടന്നതെന്നും പ്രിന്‍സിപ്പല്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഇവിടെ ക്ലിക്ക് ചെയ്ത് ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക